HOME
DETAILS

കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം

  
Ajay
June 27 2025 | 16:06 PM

Kerala Braces for 5 Days of Heavy Rain Cyclone to Form on June 29 Low Pressure in 24 Hours

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും (ജൂൺ 27) നാളെയും (ജൂൺ 28) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂൺ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂൺ 29 ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനും മുകളിൽ ഒരു ചക്രവാതചുഴി രൂപപ്പെടാനും, തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പുകളും അലർട്ടുകളും

ഓറഞ്ച് അലർട്ട്:

ജൂൺ 27: ഇടുക്കി, വയനാട് ജില്ലകൾ.

ജൂൺ 28: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകൾ.

മഞ്ഞ അലർട്ട്:

ജൂൺ 27: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ.

ജൂൺ 28: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ.

കാലാവസ്ഥാ വിശദാംശങ്ങൾ

നിലവിൽ തെക്കുപടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. ജൂൺ 29 ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിനും മുകളിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇത് 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും.

കേരളത്തിൽ ജൂൺ 28, 29 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  15 hours ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  15 hours ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  15 hours ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  15 hours ago
No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  16 hours ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  16 hours ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  16 hours ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  17 hours ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  17 hours ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  17 hours ago