HOME
DETAILS

സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

  
Ajay
June 27 2025 | 16:06 PM

 Kerala Govt Fails to Pay 7 Lakh Compensation to Siddharths Family Human Rights Commission Steps In

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത ജെ എസ് സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. 2024 ഒക്ടോബർ 1-ന് നൽകിയ ഈ നിർദേശം ഇതുവരെ നടപ്പിലാക്കാത്തതിനാൽ, ജൂലൈ 10-ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

2024 ഫെബ്രുവരി 18-ന് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ജെ എസ് സിദ്ധാർത്ഥനെ (20) പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിദ്ധാർത്ഥൻ അതിക്രൂരമായ റാഗിങിന് ഇരയായിരുന്നുവെന്നാണ് കണ്ടെത്തൽ. എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 18 പേർ കേസിൽ പ്രതികളാണ്. ഹോസ്റ്റലിൽ വെച്ച് സിദ്ധാർത്ഥനെ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ക്രൂരമായി മർദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരസ്യവിചാരണ നടത്തി, ബെൽറ്റുകളും മൊബൈൽ ഫോൺ ചാർജറുകളും ഉപയോഗിച്ച് അടിക്കുകയും ശരീരത്തിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയായി വരുത്തിത്തീർക്കാൻ പോലീസ് ശ്രമിച്ചുവെന്നും, പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റൽ വാർഡനും ഡീനും ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. ശക്തമായ സമ്മർദത്തെ തുടർന്നാണ് കേസിൽ നടപടികൾ ആരംഭിച്ചത്. കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് കൈമാറിയെങ്കിലും, രേഖകൾ കൈമാറുന്നതിൽ താമസം വരുത്തി അന്വേഷണം വൈകിപ്പിക്കാൻ ശ്രമം നടന്നതായി ആരോപണമുണ്ട്.

കേസിലെ 19 പ്രതികൾക്ക് മണ്ണുത്തി ക്യാമ്പസിൽ തുടർപഠനത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സിദ്ധാർത്ഥന്റെ കുടുംബം ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  14 hours ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  14 hours ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  15 hours ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  15 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  15 hours ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  15 hours ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  15 hours ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  16 hours ago
No Image

വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  16 hours ago
No Image

ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു

National
  •  17 hours ago