
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി; അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും

ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ താഴികക്കുടത്തിൽ ചോർച്ച കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെർമൽ സ്കാനിങ് പരിശോധനയിലാണ് 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തിയത്. ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് എഎസ്ഐ അറിയിച്ചു. ഈ പ്രവൃത്തികൾ പൂർത്തിയാക്കാൻ ഏകദേശം ആറ് മാസമെടുക്കുമെന്നാണ് പ്രാഥമിക നിഗമനം.
നിലവിൽ താഴികക്കുടത്തിന് ബലക്ഷയം ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി എഎസ്ഐ വ്യക്തമാക്കി. താഴികക്കുടത്തിലെ കല്ലുകൾ യോജിപ്പിക്കുന്നതിന് ഉപയോഗിച്ച കുമ്മായം നഷ്ടപ്പെട്ടതാണ് ചോർച്ചയ്ക്ക് പ്രധാന കാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കൂടാതെ, താഴികക്കുടത്തിന്റെ മേൽക്കൂരയിലെ വാതിലും തറയും ദുർബലമായതായും കണ്ടെത്തിയിട്ടുണ്ട്.
ലൈറ്റ് ഡിറ്റക്ഷൻ പരിശോധനയിൽ, താഴികക്കുടത്തെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് ഘടനയുടെ സമ്മർദം മൂലം കുമ്മായത്തിന് ഇളക്കം സംഭവിച്ചതും ചോർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടു. ഈ പരിശോധനകൾ ഏതാണ്ട് പൂർത്തിയായതായും, തുടർ പരിശോധനകൾ ഉടൻ പൂർത്തിയാക്കി അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും താജ്മഹലിന്റെ സീനിയർ കൺസർവേഷൻ അസിസ്റ്റന്റ് പ്രിൻസ് വാജ്പേയ് അറിയിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം ആറ് മാസം വേണ്ടിവരുമെന്നും, താജ്മഹലിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
A crack has been discovered at a height of 73 meters in the Taj Mahal, one of the Seven Wonders of the World. The Archaeological Survey of India (ASI) has confirmed the damage and announced that repair work will begin shortly to preserve the monument's structural integrity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും
National
• 4 hours ago
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്
Kerala
• 4 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും
Kerala
• 4 hours ago.png?w=200&q=75)
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
Kerala
• 11 hours ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 11 hours ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 12 hours ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 12 hours ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 12 hours ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 12 hours ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു
National
• 13 hours ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 13 hours ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 13 hours ago
രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ
Cricket
• 14 hours ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 14 hours ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 15 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 16 hours ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 16 hours ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 16 hours ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 14 hours ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 15 hours ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 15 hours ago