HOME
DETAILS
MAL
ഓണക്കിറ്റുകള്‍ക്ക് പുറമെ ആദിവാസികള്‍ക്ക് ഓണക്കോടിയും
backup
September 05 2016 | 23:09 PM
നിലമ്പൂര്‍: ഓണക്കിറ്റുകള്‍ക്ക് പുറമെ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ വക ഓണക്കോടിയും ലഭിക്കും. ആദ്യമായാണ് സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങളിലെയും അംഗങ്ങള്‍ക്ക് ഓണക്കോടി നല്‍കുന്നത്. ഇതിനുള്ള ഫണ്ട് സര്‍ക്കാര്‍ നീക്കി വച്ചു കഴിഞ്ഞു. സ്ത്രീകള്‍ക്ക് 830രൂപ വിലവരുന്ന കസവ് മുണ്ടും നേര്യതും പുരുഷന്മാര്ക്ക് 680 രൂപ വിലവരുന്ന കസവ് മുണ്ടും ഡബിള്‍ തോര്‍ത്തുമാണ് ലഭിക്കുക.ഗോത്രവര്‍ഗക്കാര്‍ക്കായി 1.13 കോടിരൂപ ഈ ഇനത്തില്‍ ചിലവഴിക്കും. 759രൂപ വിലവരുന്ന ഓണക്കിറ്റുകളില്‍ 15കിലോ അരിയുള്‍പ്പെടെ 10 വിഭവങ്ങളാണുള്ളത്.അതാത് പ്രദേശത്തെ ഐ.ടി.ഡി.പി അധികൃതരുടെ നേതൃത്വത്തില്‍ കോളനികളില്‍ നേരിട്ട് എത്തി ഓണക്കിറ്റും ഓണക്കോടിയും കൈമാറാനാണ് പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."