HOME
DETAILS

പുതിയ വിദ്യാർത്ഥി വിസകൾ, സ്കോളർഷിപ്പുകളും, വർക്ക് പെർമിറ്റും, 90% പ്ലേസ്മെന്റ്: വിദേശ വിദ്യാർത്ഥികളെ ക്ഷണിച്ചു ദുബൈ | Career in Dubai

  
Muqthar
June 28 2025 | 03:06 AM

Sheikh Hamdan Approves New Education Policy System With New Student Visas  more

ദുബൈ: വിദേശത്ത് നല്ലൊരു കരിയർ ആഗ്രഹിക്കുന്ന പ്രതിഭകളായ വിദ്യാർത്ഥികളുടെ ആദ്യ ഓപ്‌ഷനുകളിൽ ഒന്നാണ് ദുബൈ. അത്തരക്കാർക്കായി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുക ആണ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയെയും വികസനത്തെയും പുതു തലങ്ങളിലേക്ക് എത്തിക്കുന്ന നയങ്ങൾക്കും സംരംഭങ്ങൾക്കും ഷെയ്ഖ് ഹംദാൻ അധ്യക്ഷനായ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ഈ പദ്ധതികൾ ദുബായിയെ ലോകോത്തര നഗരമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. കൗൺസിൽ യോഗത്തിൽ നിരവധി പ്രധാന തന്ത്രപരമായ നയങ്ങൾക്കും പദ്ധതികൾക്കുമാണ് അംഗീകാരം നൽകിയത്. ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റ്സ് ടവറിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. 

 

കരിയർ രംഗത്ത് ദുബൈയെ ആഗോള ഹബ്ബ് ആക്കും

 ഉന്നത വിദ്യാഭ്യാസം, കരിയർ മാർഗ്ഗനിർദ്ദേശം, വായുവിന്റെ ഗുണനിലവാരം, കോർപ്പറേറ്റ് തർക്ക മധ്യസ്ഥത, നിർമ്മാണ മേഖലയിലെ ഭരണം തുടങ്ങിയ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന സംരംഭങ്ങൾ അക്കാദമിക്, ബിസിനസ്സ്, സുസ്ഥിര വികസനം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. വിദേശ വിദ്യാർഥികളുടെ വർധനവ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. 2033നകം ദുബായിലെ സർവകലാശാലകളിൽ പ്രവേശനം നേടുന്നവരിൽ 50% രാജ്യാന്തര വിദ്യാർഥികൾ ആയിരിക്കണം എന്നതാണ് ഒരു പ്രധാന ലക്ഷ്യം. ഇതുവഴി

ദുബൈയുടെ ജിഡിപിയിലേയ്ക്ക്പ്രതിവർഷം ഏകദേശം 5.6 ബില്യൻ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  നിലവിൽ 37 രാജ്യാന്തര സർവകലാശാലാ ക്യാംപസുകൾ ആണ് ദുബൈയിൽ ഉള്ളത്. ഇത് ഇരട്ടിയാക്കും. ലോകത്തിലെ മികച്ച 200 സർവകലാശാലകളിൽ ഉൾപ്പെടുന്ന 11 സ്ഥാപനങ്ങളെങ്കിലും ദുബായിൽ ഉണ്ടായിരിക്കണം എന്നതാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.

 

വിദ്യാർത്ഥി വിസകളും സ്കോളർഷിപ്പുകളും 

ദുബൈയെ ആഗോള ഹബ്ബ് ആക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയ വിദ്യാർത്ഥി വീസ സംവിധാനങ്ങൾ, വിവിധ സ്കോളർഷിപ്പുകൾ, വർക്ക് വീസകൾ, സർവകലാശാലകളെ ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ നടപ്പിലാക്കും. ഇതിലൂടെ ദുബായിയെ ലോകത്തിലെ മികച്ച 10 Students City കളിൽ ഒന്നാക്കി മാറ്റാൻ കഴിയും. വിദ്യാർഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന ഒരു സമഗ്രമായ കരിയർ ഗൈഡൻസ് നയത്തിനും കൗൺസിൽ അംഗീകാരം നൽകി. ലോകത്തിലെ ഏറ്റവും മികച്ച അക്കാദമിക് സ്ഥാപനങ്ങളെ ആകർഷിക്കുന്നതിലൂടെയും ഗവേഷണ വികസനം , 2033 ലെ വിദ്യാഭ്യാസ തന്ത്രത്തിന്റെയും ദുബായ് സാമ്പത്തിക അജണ്ട D33 യുടെയും ലക്ഷ്യങ്ങളെ ഇത് പിന്തുണയ്ക്കുന്നുവെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 

 

90% പ്ലേസ്മെന്റ്റ്, വർക്ക് പെർമിറ്റും

സ്കൂളുകൾ, സർവകലാശാലകൾ, ബിസിനസുകൾ എന്നിവയ്ക്കിടയിലുള്ള പങ്കാളിത്തം വളർത്തിയെടുക്കുന്നതിനൊപ്പം, കരിയർ പാതകൾ തിരിച്ചറിയാനും വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിൽ റംഗത്തേക്കുള്ള പരിവർത്തനത്തിനും കരിയർ ഗൈഡൻസ് നയം വിദ്യാർത്ഥികളെ പ്രാപ്തരാക്കും. അതിലൂടെ 90% വിദ്യാർഥികൾക്കും അനുയോജ്യമായ ജോലി കണ്ടെത്താൻ ഈസിയായി കഴിയും. എമിറാത്തി ബിരുദധാരികളിൽ 90% പേർക്കും ബിരുദം നേടി ആറ് മാസത്തിനുള്ളിൽ തൊഴിൽ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരിയർ ഗൈഡൻസ് സേവനങ്ങൾക്കുള്ള പുതിയ മാനദണ്ഡങ്ങൾ, സ്കൂളുകൾക്കും സർവകലാശാലകൾക്കുമുള്ള ഗൈഡൻസ് മാർഗ്ഗനിർദ്ദേശങ്ങൾ, രക്ഷിതാക്കളെയും വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന പരിപാടികൾ, സർവകലാശാലകളെയും തൊഴിൽ കമ്പോളത്തെയും കുറിച്ചുള്ള സമ്പൂർണ ഡാറ്റകൾ അടങ്ങിയ പ്ലാറ്റ്‌ഫോമുകൾ, സംരംഭകത്വ പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമാണ്. 80% വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫലപ്രദമായ കരിയർ കൗൺസിലിംഗ് സേവനങ്ങൾ നൽകാൻ കഴിയുമെന്നും 70% ബിരുദധാരികൾക്കും അവരുടെ ഇഷ്ടപ്പെട്ട മൂന്ന് സർവകലാശാലകളിലോ തൊഴിൽ മേഖലകളിലോ പ്രവേശനം നേടാൻ കഴിയുമെന്നും ഈ നയം ഉറപ്പാക്കുന്നു. ഈ നയം വിദ്യാർത്ഥികളെ കൂടുതൽ ആകർഷിപ്പിക്കുമെന്ന് കൗൺസിൽ പ്രതീക്ഷിക്കുന്നു.

 

2033ഓടെ ദുബൈയിലെ പകുതി വിദ്യാർഥികളും വിദേശികൾ ആകും

 മികച്ച ആഗോള സർവകലാശാലകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (കെഎച്ച്ഡിഎ) ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും (ഡിഇടി) നയിക്കുന്ന ഈ പദ്ധതി, 2033 ആകുമ്പോഴേക്കും എമിറേറ്റിലെ എല്ലാ സർവകലാശാല പ്രവേശനങ്ങളുടെയും 50% അന്താരാഷ്ട്ര വിദ്യാർത്ഥികളായിരിക്കുമെന്ന് വിഭാവനം ചെയ്യുന്നു. കൂടാതെ, ദുബായിയുടെ ജിഡിപിയിലേക്ക് ഏകദേശം 5.6 ബില്യൺ ദിർഹം ഉന്നത വിദ്യാഭ്യാസ മേഖല സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2033 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച 70 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം, 2033 ആകുമ്പോഴേക്കും ആഗോളതലത്തിൽ മികച്ച 200 ൽ ഉൾപ്പെടുന്ന 11 സ്ഥാപനങ്ങൾ ഉൾപ്പെടെ, ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങളിൽ ഒന്നായി ദുബായിയെ സ്ഥാപിക്കുകയും ലക്ഷ്യമിടുന്നു.

 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, വിദ്യാർത്ഥി വിസ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ അന്താരാഷ്ട്ര സ്കോളർഷിപ്പുകൾ, ബിരുദധാരികൾക്കുള്ള തൊഴിൽ വിസകൾ, അഭിമാനകരമായ സർവകലാശാലകളെ ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ, സ്വാധീനമുള്ള സർവകലാശാല ക്ലസ്റ്ററുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണ ചട്ടക്കൂടുകൾ, ഉന്നത വിദ്യാഭ്യാസ നിക്ഷേപ ഫണ്ട്, ദുബായ് സയന്റിഫിക് റിസർച്ച് നെറ്റ്‌വർക്ക് എന്നിവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കും.

 വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് പിന്തുണ നൽകുന്നതിനായി എക്സിക്യൂട്ടീവ് കൗൺസിൽ അക്കാദമിക്, കരിയർ ഗൈഡൻസ് നയം അംഗീകരിച്ചു. 

Sheikh Hamdan Bin Mohammed Bin Rashid Al Maktoum, Crown Prince of Dubai, Deputy Prime Minister, Minister of Defence, and Chairman of The Executive Council of Dubai, today approved an array of key strategic policies and projects during a meeting of The Executive Council. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  2 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  2 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  2 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  2 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  2 days ago