അനധികൃത പാര്‍ക്കിങ് ട്രാഫിക് പൊലിസ് നടപടി തുടങ്ങി
കണ്ണൂര്‍: അനധികൃത പാര്‍ക്കിങിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രാഫിക് പൊലിസ് നടപടി ശക്തമാക്കി. നോ പാര്‍ക്കിങ് മേഖലയിലും റോഡില്‍ തോന്നിയ പോലെ നിര്‍ത്തിയിട്ട വാഹനങ്ങളിലും പൊലിസ് സ്റ്റിക്കര്‍ പതിച്ചു തുടങ്ങി. റെയില്‍വേ സ്റ്റേഷന് പരിസരത്തെ 40 ബൈക്കുകള്‍ക്കും കാല്‍ടെക്സ്, താണ, പ്ലാസ തുടങ്ങിയ സ്ഥലങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത 30ഓളം കാറുകള്‍ക്കും സ്റ്റിക്കര്‍ പതിച്ചു. നഗരത്തിലെ അനധികൃത പാര്ക്കിങിനെക്കുറിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ഓണത്തിരക്കിനെത്തുടര്ന്ന് നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. വാഹനങ്ങള്‍ വ്യാപകമായി റോഡരികില്‍ നിര്‍ത്തിയിടുന്നത് കുരുക്കിന് പ്രധാന കാരണമാണ്. ഇതു നിയന്ത്രിക്കാന്‍ പൊലിസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. വരും ദിവസങ്ങളിലും കര്‍ശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് എസ്.ഐ കെ സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."