HOME
DETAILS

സംസ്ഥാനത്ത് ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന; കൂടുതലും നടക്കുന്നത് സ്വകാര്യ ആശുപത്രികളിൽ

  
Salah
June 28 2025 | 06:06 AM

significant rise in the number of abortions in kerala HMIS report

തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന ഉണ്ടാകുന്നതായി ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകൾ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ 76%ത്തിലധികം വർധന  ഉണ്ടായതായാണ് കണക്ക്. 2014-15 ൽ കാലഘട്ടത്തിൽ, കേരളത്തിൽ 17,025 പേരാണ് ഗർഭഛിദ്രത്തിന് വിധേയരായതെങ്കിൽ, 2023- 24 ൽ 30,037 ഗർഭഛിദ്രങ്ങൾ എന്ന നിലയിലേക്ക് കണക്കുകൾ വളർന്നു.

ഗർഭഛിദ്രത്തിനായി ആളുകൾ കൂടുതൽ തെരഞ്ഞെടുക്കുന്നത് സ്വകാര്യം ആശുപത്രികളെയാണ്. മൂന്നിൽ രണ്ടും ഇവിടെയാണ് നടക്കുന്നത്. 2023- 24 കണക്ക് പ്രകാരം ആകെയുള്ള 30,037 ൽ 21, 282 ഗർഭഛിദ്രങ്ങളും നടന്നത് സ്വകാര്യ ആശുപത്രികളിലാണ്. സർക്കാർ ആശുപത്രികളിൽ ഇക്കാലയളവിൽ 8,755 ഗർഭഛിദ്രങ്ങളാണ് നടന്നത്. അതേസമയം കണക്കുകളിൽ പെടാത്ത ഗർഭഛിദ്രവും സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ചില സ്വകാര്യ ക്ലിനിക്കുകളും ഡോക്ടർമാരും ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

അതേസമയം, ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ കണക്കുകളിൽ സ്വാഭാവിക ഗർഭഛിദ്രവും ബോധപൂർവമായ ഗർഭഛിദ്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. 30,037 ൽ 9,858 സ്വാഭാവിക ഗർഭഛിദ്രങ്ങൾ മാത്രം നടത്തിയപ്പോൾ ബോധപൂർവമായ ഗർഭഛിദ്രം ഇതിന്റെ രണ്ടിരട്ടിയാണ് നടന്നത്. 2023- 24 ൽ ആകെ 20,179 ബോധപൂർവമായ ഗർഭഛിദ്രം നടന്നു. ബോധപൂർവമായ ഗർഭഛിദ്രങ്ങളിൽ ക്രമാനുഗതമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

കണക്കുകൾ പ്രകാരം, 2014-15 വർഷങ്ങളിൽ പൊതു, സ്വകാര്യ ആശുപത്രികളിൽ നടത്തിയിട്ടുള്ള ഗർഭഛിദ്രങ്ങൾ ഏകദേശം തുല്യമാണ്. സർക്കാർ ആശുപത്രികളിൽ 8,324 പേരും സ്വകാര്യ ആശുപത്രികളിൽ 8701 പേരും ഗർഭഛിദ്രം നടത്തി. എന്നാൽ 2015-2016 മുതൽ സർക്കാർ ആശുപത്രികളെ മറികടന്ന് സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

2015-16 മുതൽ 2024-25 വരെ കേരളത്തിൽ ആകെ നടന്നത് 1,97,782 ഗർഭഛിദ്ര കേസുകളാണ്. അതിൽ 67,004 കേസുകൾ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിലാകട്ടെ, 1,30,778 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊതുജനാരോഗ്യ മേഖലയിലെ കാര്യക്ഷമതക്കുറവോ അസൗകര്യങ്ങളുമാകാം ഗർഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിൽ വർധന ഉണ്ടാക്കിയത്. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്നതിനാലാകാം ആളുകളെ കൂടുതൽ അവിടം തെരഞ്ഞെടുക്കുന്നത്.

 

According to data from the Health Management Information System (HMIS), there has been a significant rise in the number of abortions performed in the state. Over the past nine years, the number of abortions has increased by more than 76%. During the period of 2014–15, 17,025 abortions were reported in Kerala, whereas by 2023–24, the number had risen to 30,037.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  a day ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ

uae
  •  2 days ago
No Image

ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി

National
  •  2 days ago
No Image

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

Kerala
  •  2 days ago
No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  2 days ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  2 days ago
No Image

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

International
  •  2 days ago