
യുഎഇയിലെയും ബഹ്‌റൈനിലെയും രണ്ട് വ്യത്യസ്ത കൊലപാതകങ്ങൾ: ഇന്ത്യക്കാർക്കെതിരായ കുറ്റപത്രങ്ങൾ സമർപ്പിച്ചു സിബിഐ

അബൂദാബി/ മനാമ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും (യുഎഇ) ബഹ്‌റൈനിലും റിപ്പോർട്ട് ചെയ്യപ്പെട്ട വ്യത്യസ്ത കൊലപാതക കേസുകളിൽ ഇന്ദർ ജിത് സിംഗ്, സുഭാഷ് ചന്ദർ മഹ്‌ല എന്നീ രണ്ട് ഇന്ത്യക്കാർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം സമർപ്പിച്ചു. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരംഭിച്ചതായി സിബിഐ സ്ഥിരീകരിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയവുമായി (എംഇഎ) ഏകോപിപ്പിച്ച്, ഇന്ത്യൻ നിയമപ്രകാരം സ്വീകാര്യമായ തെളിവുകൾ സിബിഐ ശേഖരിച്ചു.
കടം തിരിച്ചു ചോദിച്ചതിന് പ്രവാസിയെ കോളപ്പെടുത്തിയ ഇന്ദർ ജിത് സിംഗ്
അബുദാബിയിൽ ഇന്ത്യൻ പൗരനായ രാമലിംഗം നടേശനെ കൊലപ്പെടുത്തിയ കേസിൽ ഇന്ദർ ജിത് സിങ്ങിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 പ്രകാരം ആണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര സിം കാർഡുകൾ വിൽക്കുകയായിരുന്ന നടേശനിൽനിന്ന് സിംഗ് പതിവായി സിം കാർഡുകൾ ക്രെഡിറ്റിൽ വാങ്ങിയിരുന്നു. ഇതുവഴി സിങ്ങിന് 300 ദിർഹത്തിന്റെ കടം ഉണ്ടായതായി റിപ്പോർട്ടുണ്ട്. സിങ്ങിന്റെ ശമ്പളത്തിൽ നിന്ന് തുക കുറച്ചുകൊണ്ട് കുടിശ്ശിക തിരിച്ചുപിടിക്കാൻ നടേശൻ, സിങ്ങിന്റെ തൊഴിലുടമയെ സമീപിച്ചപ്പോൾ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്. 2008 ഓഗസ്റ്റ് 28 ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സിംഗ് നടേശനെ ആക്രമിച്ചതായും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ഇത് മരണത്തിൽ കലാശിക്കുകയും ചെയ്തു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് (MoFA) പ്രോസിക്യൂഷൻ അനുമതി നേടിയ ശേഷം സിബിഐ ന്യൂഡൽഹിയിലെ സിബിഐ കോടതിയിൽ ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
തൊഴിലുടമയെ കൊലപ്പെടുത്തിയ സുഭാഷ് ചന്ദർ
ബഹ്‌റൈനിൽ ഡ്രൈവറായി ജോലി ചെയ്യവേ ജോലിസ്ഥലത്തെ മോശം പെരുമാറ്റത്തെ തുടർന്ന് ഒഴിവാക്കിയതോടെ തൊഴിലുടമയെ കൊലപ്പെടുത്തി എന്നാണ് സുഭാഷ് ചന്ദർ മഹ്‌ലയ്‌ക്കെതിരെ ഉള്ള കേസ്. കേസിൽ മഹ്‌ലയ്‌ക്കെതിരെ ഐപിസിയിലെ 302, 404 വകുപ്പുകൾ പ്രകാരം ആണ് ഏജൻസി കേസ് രജിസ്റ്റർ ചെയ്തത്. 2011 ജനുവരി 31 ന് ആണ് സംഭവം. മഹ്‌ല മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിച്ചതായും ഗുരുതരമായ പരിക്കുകൾ വരുത്തിവച്ചതായും അത് മരണത്തിലേക്ക് നയിച്ചതായും സിബിഐ ചൂണ്ടിക്കാട്ടി. MoFA-യിൽ നിന്ന് ആവശ്യമായ പ്രോസിക്യൂഷൻ അനുമതി ലഭിച്ച ശേഷം, സിബിഐ ന്യൂഡൽഹിയിലെ നിയുക്ത സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐയുടെ പങ്ക്
ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട നിരവധി ഉന്നത കേസുകൾ വർഷങ്ങളായി സിബിഐ കൈകാര്യം ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങളിൽ പ്രാദേശിക പ്രോസിക്യൂഷനുള്ള നോഡൽ ഏജൻസി എന്ന നിലയിൽ, വിദേശകാര്യ മന്ത്രാലയം വഴി ലഭിക്കുന്ന കൈമാറ്റമോ പരസ്പര നിയമ സഹായമോ സംബന്ധിച്ച അഭ്യർത്ഥനകളിൽ സിബിഐ ഇടപെടും.
The Central Bureau of Investigation (CBI) has filed charge sheets against two Indian nationals—Inder Jit Singh and Subhash Chander Mahla—in connection with separate murder cases reported in the United Arab Emirates (UAE) and Bahrain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാളെ റേഷന്‍ കടകല്‍ തുറന്ന് പ്രവര്‍ത്തിക്കും
Kerala
• a day ago
രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്
Football
• a day ago
രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്
uae
• a day ago
ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
National
• a day ago
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• a day ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• a day ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• a day ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• a day ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 2 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 2 days ago
കണ്ണൂര്‍ സ്ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 2 days ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 2 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 2 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 2 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 2 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 2 days ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 2 days ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 2 days ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 2 days ago