
പരസ്യം കണ്ടു എല്ലാ സൈറ്റിലും പോയി വിമാന ടിക്കറ്റ് ബുക്ക് ചെയ്യല്ലേ...: മുന്നറിയിപ്പ് നൽകി കുവൈത്ത്

കുവൈത്ത് സിറ്റി ∙ സമൂഹമാധ്യമങ്ങങ്ങളിൽ പരസ്യങ്ങളും ഓഫാറുകളും കണ്ടു അനധികൃത വെബ്സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ജനങ്ങൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് റിസർവ് ബാങ്ക് അധികൃതർ ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായി നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് (NBK) ആണ് നിർദേശം നൽകിയത്.
പ്രാദേശിക ബാങ്കുകളുടെയും കുവൈത്ത് ബാങ്കിങ് അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെ 'നമുക്ക് ജാഗ്രത പാലിക്കാം' (Let’s Be Aware) എന്ന തലക്കെട്ടിലാണ് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരായി വ്യാജ എയർലൈൻ, ഇവന്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങളും പണവും അപഹരിക്കപ്പെടുമെന്ന് NBK അറിയിച്ചു.
ബാങ്ക് ഉപയോക്താക്കൾക്കിടയിൽ ബാങ്കിങ്, സാമ്പത്തിക സാക്ഷരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബോധവൽക്കരണ ക്യാംപെയ്ൻ. സാമ്പത്തിക തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം, ഉയർന്ന അപകടസാധ്യതാ നിക്ഷേപങ്ങൾ ഉയർത്തുന്ന ഭീഷണികൾ, ബാങ്കിങ് സേവനങ്ങളുടെ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള മികച്ച വഴികൾ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ബോധവൽക്കരണം നടത്തുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* സംശയാസ്പദവും അനധികൃതവുമായ അക്കൗണ്ടുകൾ, പേജുകൾ എന്നിവയിൽ നിന്നാണ് ഇത്തരം പരസ്യങ്ങൾ പൊതുവെ പ്രത്യക്ഷപ്പെടുന്നത്.
* പെയ്മെന്റ് ചെയ്യും മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കണം
* വിമാന ടിക്കറ്റുകളുടെ റിസർവേഷൻ കൈകാര്യം ചെയ്യുന്ന കമ്പനികൾ, വെബ്സൈറ്റുകൾ, ഏജന്റുകൾ തുടങ്ങിയവരെ കുറിച്ച് വ്യക്തമായി അന്വേഷിക്കണം.
* ബാങ്ക് കാർഡ് പിൻ നമ്പറുകൾ പതിവായി മാറ്റേണ്ടതുണ്ട്.
* ബാങ്കിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാരുമായിഒരിക്കലും പിൻ/ രഹസ്യ കോഡ്/ OTP പങ്കുവയ്ക്കരുത്.
National Bank of Kuwait continues its effective participation in the "Let’s Be Aware” campaign launched by the Central Bank of Kuwait in collaboration with local banks and Kuwait Banking Association, with the aim to enhance banking culture and financial awareness and literacy in society
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• a day ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• a day ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• a day ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• a day ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• a day ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• a day ago
മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
Weather
• a day ago
കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍
Kerala
• a day ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• a day ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• a day ago
ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ
Kerala
• a day ago
വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം
Kerala
• a day ago
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies
Kerala
• a day ago
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി
Kerala
• a day ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 2 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 2 days ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 2 days ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും
National
• a day ago
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്
Kerala
• a day ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും
Kerala
• a day ago.png?w=200&q=75)