HOME
DETAILS

കാരാപ്പുഴ ഡാമിൽ റീൽസ് ചിത്രീകരണത്തിനിടെ ജീപ്പ് മുങ്ങിയ സംഭവം; അഞ്ച് യുവാക്കൾക്കെതിരെ കേസ്, വാഹനത്തിന്റെ ആർ.സി റദ്ദാക്കും

  
Web Desk
June 28 2025 | 17:06 PM

Jeep Plunges into Karapuzha Dam During Reels Shoot Case Filed Against Five Youths Vehicles RC to Be Cancelled

 

അമ്പലവയൽ: റീൽസ് ചിത്രീകരണത്തിനിടെ കാരാപ്പുഴ ഡാമിന്റെ റിസർവോയറിലേക്ക് ജീപ്പ് മറിഞ്ഞ സംഭവത്തിൽ കർശന നടപടിയുമായി അമ്പലവയൽ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ജീപ്പ് പിടിച്ചെടുത്തതിനു പുറമേ, ചിത്രീകരണത്തിനായി വാഹനവുമായി എത്തിയ അഞ്ച് യുവാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മീനങ്ങാടി സ്വദേശി പി.കെ. ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൽ, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവർക്കെതിരെയാണ് കേസ്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി.

നെല്ലറച്ചാൽ വ്യൂ പോയിന്റിൽ ദിവസങ്ങൾക്ക് മുമ്പ് ട്രാക്ടർ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയപ്പോൾ അപകടമുണ്ടായ സ്ഥലത്ത് തന്നെയാണ് ജീപ്പ് ഡാമിലേക്ക് മറിഞ്ഞത്. റീൽസ് ചിത്രീകരണത്തിനായി രാവിലെ ഡാമിന് സമീപമെത്തിയ യുവാക്കൾ, വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ജലാശയത്തിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. കുടിവെള്ള സ്രോതസ്സായ ഡാം മലിനമാക്കിയതിനും വാഹന നിയന്ത്രണമുള്ള പ്രദേശത്ത് അനുവാദമില്ലാതെ ജീപ്പ് ഓടിച്ചതിനും കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജലാശയത്തിൽ വാഹനം മുങ്ങിപ്പോകാൻ പാകത്തിൽ ആഴമുള്ള ഭാഗത്തേക്കാണ് ജീപ്പ് മറിഞ്ഞത്. തലനാരിഴയ്ക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

 

A jeep fell into the Karapuzha Dam reservoir during a reels shoot, prompting strict action by the Ambalavayal police. The vehicle was seized, and a case was filed against five youths P.K. Faisal from Meenangadi and Kozhikode natives Muhammad Rahil, Muhammad Rajas, Muhammad Shanif, and Muhammad Fafi under non-bailable sections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  5 hours ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  5 hours ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  6 hours ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  6 hours ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  7 hours ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  7 hours ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  7 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  8 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  8 hours ago