HOME
DETAILS

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

  
August 31 2025 | 11:08 AM

Tilak Verma has withdrawn from the Duleep Trophy 2025

2025 ഏഷ്യ കപ്പിന് മുന്നോടിയായി നടക്കാനിരുന്ന ദുലീപ് ട്രോഫിയിൽ നിന്നും സൂപ്പർതാരം തിലക് വർമ്മ പിന്മാറി. ദുലീപ് ട്രോഫി ടൂർണമെന്റ് സെമി ഫൈനലിൽ ദക്ഷിണ മേഖലയെ നയിക്കാൻ തിലക് വർമ്മ ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ ഏഷ്യ കപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സെപ്റ്റംബർ നാലിന് യുഎഇയിലേക്ക് പോവും. ദുലീപ് ട്രോഫി സെമി ഫൈനൽ സെപ്റ്റംബർ നാല് മുതൽ ഏഴ് വരെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ മത്സരം തുടങ്ങുന്ന അതേ ദിവസം തന്നെ ഇന്ത്യൻ ടീം യുഎഇയിലേക്ക് പോവുന്നതാണ് തിലക് വർമക്ക് തിരിച്ചടിയായിരിക്കുന്നത്. 

തിലക് വർമ്മ മാത്രമല്ല യുവതാരം സായ് കിഷോറും ഈ ടൂർണമെന്റിൽ നിന്നും വിട്ട് നിൽക്കും. പരുക്കിൽ നിന്നും സായ് കിഷോർ ഇതുവരെ മുക്തി നേടിയിട്ടില്ല. ഇരുവർക്കും പകരക്കാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കിത് ശർമ്മയെയും ഷെയ്ക്ക് റഷീദിനെയും ആണ് ദക്ഷിണ മേഖല ടീമിൽ ഉൾപ്പെടുത്തിയത്. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണു ടീമിനെ നയിക്കുന്നത്. 

അതേസമയം ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബർ ഒമ്പതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളുമാണ് ഗ്രൂപ്പിലുള്ളത്‌. 

2025 ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ സ്‌ക്വാഡ് 

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.

Tilak Verma has withdrawn from the Duleep Trophy, which was scheduled to be held ahead of the 2025 Asia Cup. Tilak Verma was set to lead the South Zone in the semi-finals of the Duleep Trophy tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  4 hours ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  4 hours ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  5 hours ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  5 hours ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  5 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  7 hours ago