
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
.png?w=200&q=75)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നെന്ന ആരോപണവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്നുള്ള വിവാദം കനക്കുന്നു. ഇതിനിടെ, സർക്കാർ നടപടികളെ വിമർശിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
"വിവരാവകാശ നിയമത്തിന്റെ കാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ തുറന്നുപറയാൻ പാടില്ലാത്ത ഒരു വിഷയവും ഇല്ല. ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളോ ബാധിക്കുന്ന വിഷയങ്ങൾ കേരളത്തിൽ ഇപ്പോൾ ഇല്ല. ഐഎഎസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും എഞ്ചിനീയർമാരും ടീച്ചർമാരും സീക്രട്ട് സർവീസിൽ അല്ല, പൊതുജനസേവനത്തിലാണ്," എൻ. പ്രശാന്ത് കുറിപ്പിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യരാണെന്നും അവർക്കും ആത്മാഭിമാനവും വികാരങ്ങളും പരിമിതികളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "ഫണ്ടില്ലാതെ ബിരിയാണി വെക്കാനോ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ നടത്താനോ ബുദ്ധിമുട്ടാണ്. കൊളോണിയൽ മനോഭാവവും രാജഭരണ ശൈലിയും മാറാത്തവർക്ക് പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം," അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. ഹാരിസ് ചിറക്കൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ, ശസ്ത്രക്രിയാ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും, ആവശ്യങ്ങൾ ആവർത്തിച്ച് ഉന്നയിച്ചിട്ടും സർക്കാർ ഇടപെടലുണ്ടായില്ലെന്നും ആരോപിച്ചിരുന്നു. "ഒരു രൂപയുടെ പോലും വാങ്ങൽ അധികാരമില്ലാതെ, ഓഫീസുകൾ കയറിയിറങ്ങി, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തു. ജോലി രാജിവയ്ക്കേണ്ടി വരുമോ എന്നാണ് ചിന്തിക്കുന്നത്," അദ്ദേഹം കുറിച്ചു.
എന്നാൽ, ഡോക്ടറുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. ഉപകരണങ്ങൾ വാങ്ങുന്നതിലെ കാലതാമസം സാങ്കേതികമായ കാരണങ്ങൾ കൊണ്ട് മാത്രമാണെന്നും ഒരു ദിവസത്തെ പ്രശ്നം മാത്രമാണ് ഉണ്ടായതെന്നും വകുപ്പ് വിശദീകരിച്ചു. വിവാദത്തിന് പിന്നാലെ ഡോ. ഹാരിസ് പോസ്റ്റ് പിൻവലിച്ചെങ്കിലും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു. ഡോക്ടർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എൻ. പ്രശാന്തിന്റെ പിന്തുണ. തുറന്ന ചർച്ചകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് 'പ്രബുദ്ധ' കേരളം മനസ്സിലാക്കണമെന്ന് എൻ. പ്രശാന്ത് ഓർമിപ്പിച്ചു.
മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആവശ്യമായ ഉപകരണങ്ങളുടെ അഭാവം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും, രോഗികളുടെ ചികിത്സ മുടങ്ങിയെന്നും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിരുന്നു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും, ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഡോ. ഹാരിസ് വീണ്ടും വ്യക്തമാക്കി. എന്നാൽ, ഡോക്ടറുടെ ആരോപണങ്ങൾ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ഡിഎംഇ) ഇത് തള്ളി.
"ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നത് ലജ്ജാകരവും നിരാശാജനകവുമാണ്," ഡോ. ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചു. ചികിത്സ നൽകാൻ തയ്യാറാണെങ്കിലും ഭരണനടപടികളോട് ഏറ്റുമുട്ടാൻ കഴിയില്ലെന്നും, രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം എത്തിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ നേരിട്ടതാണ് വൈകലിന് കാരണമെന്നും, ഒരു ശസ്ത്രക്രിയ ഒഴികെ, മറ്റ് മൂന്ന് ശസ്ത്രക്രിയകൾ വകുപ്പിൽ നടത്തിയതായും ഡിഎംഇ അറിയിച്ചു. വിവാദങ്ങൾ ഉയർന്നതോടെ ഡോ. ഹാരിസ് തന്റെ ആദ്യ പോസ്റ്റുകൾ പിൻവലിച്ചു.
ഏപ്രിൽ മാസത്തിലാണ് ഡോ. ഹാരിസ് ഉപകരണങ്ങൾക്കായി കത്ത് നൽകിയത്. എന്നാൽ, ജൂൺ മാസത്തിലാണ് പർച്ചേസ് ഓർഡർ നൽകിയത്. സാങ്കേതിക കാരണങ്ങളാണ് പർച്ചേസ് ഓർഡർ നൽകാൻ വൈകിയതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഭാഗത്തു നിന്നും ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആരോഗ്യവകുപ്പ്.
ആരോഗ്യമന്ത്രിയുടെ പ്രതികരണം
ഇതിനിടെ, മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിരവധി ശസ്ത്രക്രിയകൾ മുടങ്ങിയെന്ന പരാതി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ വിഷയം തന്റെയോ സർക്കാരിന്റെയോ ഡിഎംഇയുടെയോ ശ്രദ്ധയിൽ എത്തിയിട്ടില്ല," മന്ത്രി വ്യക്തമാക്കി. ഫണ്ട് കുറവോ ഉപകരണങ്ങളുടെ തകരാറോ ഉണ്ടെന്ന ആരോപണങ്ങളും മന്ത്രി തള്ളി. "മെയ് മാസത്തിൽ 312 ശസ്ത്രക്രിയകൾ നടന്നതായാണ് കണക്ക്. ഒരു ശസ്ത്രക്രിയ മാത്രമാണ് ഒരു ദിവസം മുടങ്ങിയത്. 700 കോടിയിലധികം രൂപ കിഫ്ബി വഴി മെഡിക്കൽ കോളജിന് അനുവദിച്ചിട്ടുണ്ട്. പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. യൂറോളജി വിഭാഗത്തിന് ഐസിഎംആറിൽ നിന്ന് അംഗീകാരവും ലഭിച്ചിട്ടുണ്ട്," മന്ത്രി കൂട്ടിച്ചേർത്തു.
IAS officer N. Prasanth supports Dr. Harris Chirakkal’s criticism of the surgical crisis at Thiruvananthapuram Medical College, where surgeries were delayed due to a lack of equipment. Prasanth slams colonial mindsets prioritizing image protection and silencing dissent over problem-solving, emphasizing that government officials are public servants with human emotions and limitations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• a day ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• a day ago
സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• a day ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• a day ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• a day ago
കണ്ണൂര്‍ സ്‌ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• a day ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• a day ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• a day ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• a day ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• a day ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• a day ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• a day ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• a day ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 2 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 2 days ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 2 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 2 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 2 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 2 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 2 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 2 days ago