
എമിറേറ്റ്സ് എന്‍ബിഡി വഴി ഇന്ത്യയിലേക്ക് സൗജന്യ പണമടയ്ക്കല്‍ തുടരും; ബാങ്കിന്റെ പുതിയ അപ്ഡേറ്റ്സ് അറിഞ്ഞിരിക്കാം | Emirates NBD Updates

ദുബൈ: എമിറേറ്റ്സ് എന്‍ബിഡി ഡയറക്റ്റ് റെമിറ്റ് സേവനം (Emirates NBD has clarified that its Direct Remit) വഴി യു.എ.ഇയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലേക്ക് പണം അയക്കുന്നത് സൗജന്യമായി തുടരും. 2025 സെപ്റ്റംബര്‍ 1 മുതല്‍ ആപ്പ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി നടത്തുന്ന അന്താരാഷ്ട്ര കൈമാറ്റങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് 26.25 ദിര്‍ഹം (വാറ്റ് ഉള്‍പ്പെടെ) ഈടാക്കുമെന്ന് അറിയിച്ച് എമിറേറ്റ്സ് എന്‍ബിഡി വെള്ളിയാഴ്ച ഉപയോക്താക്കള്‍ക്ക് ഇമെയില്‍ അയച്ചു. ഡയറക്റ്റ് റെമിറ്റ് സേവനങ്ങള്‍ വഴി ആപ്പ് മുഖേന കുറഞ്ഞത് 100 ദിര്‍ഹം ട്രാന്‍സ്ഫര്‍ ചെയ്ത് ഈ ആറ് രാജ്യങ്ങളിലേക്ക് പണം അയയ്ക്കുന്നതിന് യാതൊരു ഫീസും ഇല്ല.
ഞങ്ങളുടെ വിലപ്പെട്ട ഉപയോക്താക്കള്‍ക്ക് തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ബാങ്കിങ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ എമിറേറ്റ്സ് എന്‍ബിഡി പ്രതിജ്ഞാബദ്ധമാണ്. ഈ പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യ, പാകിസ്ഥാന്, ഈജിപ്ത്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, യു.കെ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് എന്‍ബിഡി ഡയരക്റ്റ് റെമിറ്റ് ട്രാന്‍സ്ഫറുകള്‍ എല്ലാ എമിറേറ്റ്സ് എന്‍ബിഡി ഉപയോക്താക്കള്‍ക്കും സൗജന്യമായി നല്‍കുന്നത് തുടരും- പ്രസ്താവനയില്‍ ബാങ്ക് വക്താവ് വ്യക്തമാക്കി.
എമിറേറ്റ്സ് എന്‍ബിഡി അതിന്റെ ഡയരക്റ്റ് റെമിറ്റ് ഓഫറുകള്‍ 3ലധികം പുതിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുവെന്നും ഇത് ഉപയോക്താക്കളെ തത്സമയ ട്രാന്‍സ്ഫറുകളുടെ പ്രയോജനം നേടാന്‍ പ്രാപ്തമാക്കുന്നുവെന്നും വക്താവ് വിശദീകരിച്ചു. ഉപയോക്താക്കളില്‍ നിന്ന് ഇനി കറസ്പോണ്ടന്റ് ബാങ്ക് ഫീസും ഈടാക്കില്ല. 26.25 ദിര്‍ഹം വരെ നാമമാത്ര ട്രാന്‍സ്ഫര്‍ ഫീസ് (വാറ്റ് ഉള്‍പ്പെടെ) മാത്രമേ ഈടാക്കൂ. മറ്റെല്ലാ അന്താരാഷ്ട്ര കൈമാറ്റങ്ങള്‍ക്കും 26.25 ദിര്‍ഹം വരെ നാമമാത്ര ഫീസ് ഈടാക്കും. ഈ നിരക്കുകള്‍ 2025 സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
എമിറേറ്റ്സ് എന്‍ബിഡി പ്രൈവറ്റ് ബാങ്കിംഗ്, പ്രയോറിറ്റി ബാങ്കിംഗ്, പേഴ്സണല്‍ ബാങ്കിംഗ് ബിയോണ്ട് ഉപയോക്താക്കള്‍ക്ക് പതിവുപോലെ സൗജന്യ ഡയൃക്ട് റെമിറ്റും അന്താരാഷ്ട്ര കൈമാറ്റങ്ങളും തുടരും- ബാങ്ക് വിശദീകരിച്ചു.
എമിറേറ്റ്സ് എന്‍ബിഡി ഉപയോക്താക്കള്‍ക്ക് ഇന്ത്യ, ഫിലിപ്പീന്‍സ്, പാകിസ്ഥാന്, ശ്രീലങ്ക, ഈജിപ്ത്, യുകെ എന്നിവിടങ്ങളിലേക്ക് 60 സെക്കന്‍ഡിനുള്ളില്‍ പണമടയ്ക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ സേവനമാണ് ഡയരക്റ്റ് റെമിറ്റ്.
ബാങ്ക് അക്കൗണ്ട് ആവശ്യമില്ല
ബോട്ടിം, കരീം പേ, ഇ ആന്‍ഡ് മണി, ടാപ്ടാപ്പ് സെന്‍ഡ് തുടങ്ങിയ ആപ്പുകള്‍ യു.എ.ഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പണം അയയ്ക്കുമ്പോള്‍ സൗജന്യമോ, കുറഞ്ഞതോ ആയ നിരക്കാണ് ഈടാക്കുന്നത്.
ചിലതിന് രജിസ്ട്രേഷന് ഫീസോ മിനിമം ബാലന്‍സോ ബാങ്ക് അക്കൗണ്ടോ ആവശ്യമില്ല. ഉപയോക്താക്കള്‍ക്ക് സജീവമായ ഒരു യു.എ.ഇ മൊബൈല്‍ നമ്പര്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കൂടാതെ, ഓണ്‍ലൈന്‍ ബാങ്കിംഗ് ആക്സസ് ഉള്ള സജീവ യു.എ.ഇ ബാങ്ക് അക്കൗണ്ട് എന്നിവ മാത്രമേ ആവശ്യമുള്ളൂ.
ആഗോള തലത്തിലും പ്രാദേശികമായും പണം അയയ്ക്കുന്നതിന് മാത്രമല്ല, ബില്ലുകളും ട്രാന്‍സാക്ഷനുകളും അടയ്ക്കുന്നതിനും മൊബൈല്‍ വാലറ്റിലേക്ക് നേരിട്ട് പണം അയയ്ക്കുന്നതിനും ആപ്പുകള്‍ ഉപയോഗിക്കാം.
യു.എസിനും സഊദി അറേബ്യയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ റെമിറ്റന്‍സ് രാജ്യമാണ് യു.എ.ഇ. കഴിഞ്ഞ വര്‍ഷം യു.എ.ഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് 21.6 ബില്യണ്‍ ഡോളര്‍ അയച്ചു. ഇത് മൊത്തം ഡോളറിന്റെ 19.2 ശതമാനത്തിന് തുല്യമാണ്. ആഗോള തലത്തില്‍ അമേരിക്കയ്ക്ക് ശേഷം പണമയയ്ക്കലിന്റെ രണ്ടാമത്തെ വലിയ സ്രോതസ്സായി യു.എ.ഇയെ റാങ്ക് ചെയ്യുന്നു.
Emirates NBD has clarified that its Direct Remit international money transfers to popular remittance countries — including India, Pakistan, Egypt, and the Philippines — will continue to be free of charge for customers. This follows customer concerns over a bank notification that indicated a Dh26.25 transfer fee would be applied to all international transfers from September 1, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
Kerala
• 3 days ago
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന് സ്വര്‍ണം കവര്‍ന്നു; കേസ്
Kerala
• 3 days ago
പാസ്പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്പെഷ്യല്‍ പെര്മിഷന് വേണ്ട: ഷാഫി പറമ്പില്‍
Kerala
• 3 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്കി മാതാപിതാക്കള്‍
International
• 3 days ago
അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 3 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 3 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 3 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും
crime
• 3 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala
• 3 days ago
കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 3 days ago
26 മണിക്കൂര്‍ നീണ്ട പ്രയത്നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Kerala
• 3 days ago
യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
uae
• 3 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 3 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 3 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര് പിടിയില്‍
Saudi-arabia
• 3 days ago
‘ബ്ലൂ ഡ്രാഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്
International
• 3 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 3 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 3 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 3 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 3 days ago