
'തന്റെ ഹൃദയം ജനങ്ങള്‍ക്കായി നല്കിയ രാജകുമാരന്'; റെസ്റ്റോറന്റിലെ എല്ലാവരുടെയും ബില്‍ കൊടുത്ത് ഷെയ്ഖ് ഹംദാന്‍: കൈയടിച്ച് സോഷ്യല്‍ മീഡിയ

ദുബൈ: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്റെ പ്രവൃത്തിയെ സംബന്ധിച്ച വീഡിയോ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. വീഡിയോ നിരവധി സോഷ്യല്‍ മീഡിയാ ഉപയോക്താക്കളുടെ മനം കവര്‍ന്നു. ദുബൈ മാളിലെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഷെയ്ഖ് ഹംദാന്‍ അവിടെയുണ്ടായിരുന്ന മുഴുവന്‍ പേരുടേയും ഭക്ഷണത്തിന്റെ ബില്‍ കൊടുക്കുകയായിരുന്നു. അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
'ഫസ' എന്നാണ് ഷെയ്ഖ് ഹംദാന്‍ തൂലികാനാമം. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേരും ഇതുതന്നെ. ലോവില്‍ ദുബൈ എന്ന പ്രദേശിക മീഡിയാ ഹാന്‍ഡിലാണ് വീഡിയോ പുറത്തുവിട്ടത്. ദുബൈ മാളിലെ ലാ മൈസണ്‍ അനി റെസ്റ്റോറന്റ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഷെയ്ഖ് ഹംദാന്റെ ഈ പ്രവൃത്തി.

ഭക്ഷണം കഴിക്കാനായി ലാ മൈസണ്‍ അനി റെസ്റ്റോറന്റിലെത്തിയ ഷെയ്ഖ് ഹംദാന്‍ അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ബില്‍ അടച്ചുവെന്ന് ഒരു യുവതി പറയുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ വളരെ പെട്ടെന്ന് തന്നെ സൈബറിടത്ത് വൈറലായി. ഇതിനു പുറമേ ധാരാളം പേരാണ് ഷെയ്ഖ് ഹംദാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
നിരവധി കാര്യങ്ങളില്‍ ദുബൈ ഒന്നാമതെത്താന്‍ ഒരു കാരണമുണ്ട്, ഒരാള്‍ കുറിച്ചു. രാജ കുടുംബം എത്ര മനോഹരമാണെന്ന് വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല, ദൈവം അവരെ അനുഗ്രഹിക്കട്ടെ, മറ്റൊരാള്‍ കമന്റ് ചെയ്തു.
ഷെയ്ഖ് ഹംദാനും സഹോദരന്മാരും അദ്ദേഹത്തിന്റെ പിതാവ് ഷെയ്ഖ് മുഹമ്മദിനെ പിന്തുടരുന്നു, മറ്റൊരാള്‍ കുറിച്ചു. ഇതിനുപുറമേ തന്റെ ഹൃദയം ജനങ്ങള്‍ക്ക് നല്കിയ രാജകുമാരന് എന്നതടക്കമുള്ള കമന്റുകളും വീഡിയോയുടെ കമന്റ് ബോക്സില്‍ ഇടംപിടിച്ചു.
2006 മുതല്‍ 2008 വരെ ഡെപ്യൂട്ടി ഭരണാധികാരിയായി സേവനമനുഷ്ഠിച്ച ഷെയ്ഖ് ഹംദാന്‍ 2008ലാണ് ദുബൈ കിരീടാവകാശിയായി നിയമിതനായത്. കവിത, സാഹസിക കായിക വിനോദങ്ങള്‍ (സ്കൈ ഡൈവിംഗ്, സ്കൂബ ഡൈവിംഗ്), ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പേരില്‍ ആഗോള പ്രശസ്തനാണ് അദ്ദേഹം. 17 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോഗ്രാഫി, മൃഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
Dubai Crown Prince Sheikh Hamdan surprises diners by paying everyone's bill at a restaurant. The generous gesture quickly went viral, earning widespread admiration on social media for the beloved royal's humility and kindness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
Kerala
• 5 hours ago
മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു
National
• 5 hours ago
നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം
National
• 5 hours ago
ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍
National
• 5 hours ago
തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 12 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 12 hours ago
രാജസ്ഥാന്: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 13 hours ago
ദുബൈയിലെ എയര്‍ ടാക്സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 13 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 13 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 14 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 14 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 15 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 15 hours ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• 15 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 17 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 17 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 17 hours ago
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
National
• 17 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 16 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 16 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 16 hours ago