
വരക്കൽ മുല്ലക്കോയ തങ്ങളുടെ സമ്പൂർണ വംശാവലി കണ്ടെടുത്തു: അറബിയിലും മലയാളത്തിലും ഗ്രന്ഥം ഒരുങ്ങുന്നു

മലപ്പുറം: നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന മഹാപ്രസ്ഥാനത്തിന്റെ സ്ഥാപകൻ വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങളുടെ സമ്പൂർണ വംശാവലി ജീവിതരേഖയുമായി അറബിയിലും മലയാളത്തിലും ഗ്രന്ഥങ്ങൾ തയാറാവുന്നു. കണ്ണൂർ ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളജ് പ്രിൻസിപ്പൽ, കണ്ണൂർ കമ്പിൽ സ്വദേശി അലി ബാഅലവി നദ്‌വി തങ്ങളാണ് മുഹമ്മദ് നബി (സ) മുതൽ മുല്ലക്കോയ തങ്ങൾ വരെയുള്ള പൂർണ പിതൃപരമ്പരയും ജീവചരിത്രവും പഠനത്തിലൂടെ കണ്ടെത്തിയത്.
1952ൽ തരീമിൽ ജനിച്ച് മദീനയിൽ താമസമാക്കിയ സയ്യിദ് അലവി ബിൻ മുഹമ്മദ് ബൽഫഖീഹ് ബാഅലവിയുടെ 'മിൻ അഅ്ഖാബിൽ ബിള്അത്തിൽ മുഹമ്മദിയ്യ അത്ത്വാഹിറ: മിൻ ദുരിയ്യത്തിൽ ഇമാം മുഹമ്മദ് ബിൻ അലി സ്വാഹിബി മിർബാത്വ് ' എന്ന ഗ്രന്ഥത്തിലാണ് വരക്കൽ തങ്ങളുടെ പൂർണ പരമ്പര കണ്ടെത്തിയതെന്ന് നദ്‌വി തങ്ങൾ പറഞ്ഞു. ഹള്‌റമീ സാദാത്തുക്കളുടെ വംശാവലിയിലെ വിഖ്യാത അറബി പണ്ഡിതൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബൽഫഖീഹ് ബാഅലവി ഈ മേഖലയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ അവസാനത്തേതാണ് നിരവധി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹള്‌റമീ സാദാത്തുക്കളുടെ ജീവചരിത്രം വിശകലനം ചെയ്യുന്ന ഗ്രന്ഥം.
പത്തോളം വാള്യങ്ങളിലായി രചിക്കപ്പെടുന്ന ഗ്രന്ഥത്തിന്റെ ഒന്നാമത്തെ വാള്യം 1994ലും രണ്ടാം വാള്യം 2006ലുമായി മദീനയിലെ ദാറുൽ മുഹാജിറിനു കീഴിൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം വാള്യത്തിലെ 505-ാം പേജിലാണ് വരക്കൽ മുല്ലക്കോയ തങ്ങളുടെ അറബി നാമപരാമർശത്തോടു കൂടിയുള്ള പൂർണ പിതൃപരമ്പര വിശദീകരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ മുജദ്ദിദും ഫഖീഹുൽ മുഖദ്ധം തങ്ങളുടെ പൗത്രനുമായ സയ്യിദ് അബ്ദുല്ലാഹ് ബാഅലവി തങ്ങളുടെ സന്താന പരമ്പരയിൽ ബാഅലവി ഖബീല നാമത്തിൽ തന്നെ അറിയപ്പെടുന്ന രണ്ട് ബാഅലവി കുടുംബങ്ങളാണ് കേരളത്തിലുള്ളത്. വരക്കൽ മുല്ലക്കോയ തങ്ങളുടെ ആലു ഹാമിദ് ബാഅലവി കുടുംബവും പനയത്തതിൽ സയ്യിദ് മുഹമ്മദ് അബ്ദുൽ വഹാബ് ബാഅലവി തങ്ങളുടെ ആലു സയ്യിദ് മുഹമ്മദ് ബിൻ അലവി ഇബ്‌ന് അഹ്മദ് ബാഅലവി സ്വാഹിബ് ഖസം കുടുംബവും. ഇതിൽ സയ്യിദ് ഹാമിദ് ബാഅലവി കുടുംബത്തിൽ, നബിയുടെ 35ാം തലമുറയിലായാണ് വരക്കൽ മുല്ലക്കോയ തങ്ങൾ വരുന്നത്. വരക്കൽ മുല്ലക്കോയ തങ്ങളെക്കുറിച്ച് ഗ്രന്ഥങ്ങളുണ്ടെങ്കിലും ഇവയിലെല്ലാം നാലാം പിതാമഹനായ സയ്യിദ് അലി ഹാമിദ് ബാഅലവി തങ്ങൾ വരെയുള്ള പിതൃപരമ്പപര മാത്രമാണ് ഇതുവരെ ലഭ്യമായിരുന്നത്. വരക്കൽ മുല്ലക്കോയ തങ്ങൾക്ക് കണ്ണൂർ അറക്കൽ രാജവംശവുമായുള്ള ബന്ധവും അതിന്റെ ചരിത്രപശ്ചാത്തലവും മനസിലാക്കാനും ഗ്രന്ഥംവഴി സാധിക്കുന്നു. 17ാം നൂറ്റാണ്ടിൽ കണ്ണൂരിലെത്തി അറക്കൽ കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച ഹള്‌റമീ പണ്ഡിതൻ സയ്യിദ് മുഹമ്മദ് ബിൻ ഉമർ ബാഫഖീഹ് തങ്ങളുടെ പുത്രി ഫാത്വിമ ബീവിയാണ് വരക്കൽ മുല്ലക്കോയ തങ്ങളുടെ പിതാമഹൻ ഹാമിദ് ബാഅലവി തങ്ങളുടെ മാതാവ്.
സമസ്ത പണ്ഡിതനായിരുന്ന സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞിതങ്ങളുടെ മൂത്തമകനായ അലി ബാഅലവി നദ്‌വി തങ്ങൾ, പഠനകാലത്തുതന്നെ വംശാവലി ചരിത്രത്തിൽ സമഗ്രമായ പഠനം നടത്തിവരുന്നുണ്ട്. ഹള്‌റമി സാദാത്ത് വംശപരമ്പരാ വിദഗ്ധരായ അറബി പണ്ഡിതന്മാരെ ബന്ധപ്പെട്ട് മൗലികമായ ഗ്രന്ഥങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അപൂർവ ഗ്രന്ഥം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വരക്കൽ മുല്ലക്കോയ തങ്ങളുടെ കുടുംബാംഗവും യമനിലെ കേന്ദ്ര ഇസ്‌ലാമിക് സർവകലാശാലാ പ്രൊഫസറുമായ ഡോ. ഹുസൈൻ ഹാമിദ് ബാഅലവി, വരക്കൽ മുല്ലക്കോയ തങ്ങൾ വരെയുള്ള കുടുംബപരമ്പര വിശദമാക്കുന്ന കൈയെഴുത്തുപ്രതി അയച്ചുതന്നത് പുതിയ കണ്ടെത്തലിന് കൂടുതൽ സ്ഥിരീകരണവുമായി. വരക്കൽ മുല്ലക്കോയ തങ്ങളുടെ വംശാവലി ചരിത്രം വിവരിക്കുന്ന ത്വുലൂഉശ്ശംസി മിൻ സിയരി സാദതി ആലി ഹാമിദ് ബാഅലവി എന്ന ഗ്രന്ഥം അറബിയിലും, ചരിത്രത്തിന്റെ സൂര്യോദയം; മുത്ത് മുഹമ്മദ് മുസ്തഫ (സ) മുതൽ സയ്യിദ് അബ്ദുറഹ്മാൻ വരക്കൽ ബാഅലവി മുല്ലക്കോയ തങ്ങൾ വരെ എന്ന പേരിൽ മലയാളത്തിലും നദ്‌വി തങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 16 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 17 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 17 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 17 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 18 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 18 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 18 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 19 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 19 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 20 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 20 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 21 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 21 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 21 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• a day ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• a day ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• a day ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• a day ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 21 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 21 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 21 hours ago