HOME
DETAILS

3120 മീറ്ററില്‍ രണ്ട് പാലങ്ങള്‍, രണ്ട് തുരങ്കങ്ങള്‍; അല്‍സഫ സ്ട്രീറ്റ് നവീകരണ പദ്ധതിയാരംഭിച്ചു; യാത്രാ സമയം ഇനി മൂന്ന് മിനുട്ട് മാത്രം

  
Web Desk
June 30 2025 | 04:06 AM

Dubai RTA launches Al Safa Street Improvement Project to slash travel time from 12 minutes to just 3

ദുബൈ: ദുബൈയിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ വേഗത്തിലാക്കാനും സുഗമ ഗതാഗതത്തിനായി റോഡ് ശേഷി വികസിപ്പിക്കാനുമുള്ള ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി യാത്രാ സമയം 75 ശതമാനം കുറയ്ക്കാനും, സുപ്രധാന ഇടനാഴിയിലൂടെ വാഹന ശേഷി ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള നവീകരണ പദ്ധതി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ശൈഖ് സായിദ് റോഡ് ജംഗ്ഷനില്‍ നിന്ന് അല്‍ വസല്‍ സ്ട്രീറ്റ് ജംഗ്ഷനിലക്ക് 1,500 മീറ്റര്‍ നീളത്തിലുള്ള അല്‍ സഫ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റാണ് പ്രഖ്യാപിച്ചത്.

3,120 മീറ്റര്‍ നീളത്തില്‍ രണ്ട് പാലങ്ങളുടെയും രണ്ട് തുരങ്കങ്ങളുടെയും നിര്‍മാണം ഈ വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ദുബൈയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലൂടെയുള്ള ഗതാഗതം സുഗമമാക്കാന്‍ നിലവിലെ ഉപരിതല റോഡുകള്‍ വീതി കൂട്ടുക, പ്രധാന കവലകള്‍ നവീകരിക്കുക, ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ നവീകരിക്കുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

 

2025-06-3009:06:88.suprabhaatham-news.png
 
 

പൂര്‍ത്തിയാകുമ്പോള്‍, അല്‍ സഫ സ്ട്രീറ്റിലൂടെയുള്ള യാത്രാ സമയം 12 മിനുട്ടില്‍ നിന്ന് കേവലം 3 ആയി കുറയും. ഇരു ദിശകളിലേക്കും മണിക്കൂറില്‍ 6,000ത്തില്‍ നിന്ന് 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.
സിറ്റി വാക്ക്, കൊക്കക്കോള അരീന തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ സ്റ്റാന്‍ഡേര്‍ഡ് ജില്ലയെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. കൂടാതെ, വര്‍ഷം മുഴുവനും ടൂറിസം, സാംസ്‌കാരിക, കായിക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുമാകും.

ഗതാഗതം, റോഡ് ശൃംഖല കൂടുതല്‍ മെച്ചപ്പെടും

ഉം സുഖീം, അല്‍ വസല്‍ സ്ട്രീറ്റുകളുടെ വികസനം കൂടി ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ റോഡ് ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആര്‍.ടി.എയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് അല്‍ സഫ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പദ്ധതിയെന്ന് ആര്‍.ടി.എ എക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ എഞ്ചി.മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
കാല്‍നടക്കാര്‍ക്കുള്ള നടപ്പാതകളുടെയും സൈക്ലിംഗ് ട്രാക്കുകളുടെയും വികസനം, സമൂഹ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്ന ഊര്‍ജസ്വല നഗര ഇടങ്ങള്‍, ഭൂപ്രകൃതി മെച്ചപ്പെടുത്തിയ ചലനാത്മക പൊതു മണ്ഡലത്തിന്റെ സംയോജനം എന്നിവയുള്‍പ്പെടെ സൃഷ്ടിപരവും സൗന്ദര്യാത്മകവുമായ ഘടകങ്ങള്‍ക്ക് ഈ പദ്ധതി ശക്തമായ ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിലെയും ശൈഖ് സായിദ് റോഡിലെയും അപ്പര്‍ ഡെക്കില്‍ നിന്ന് അല്‍ സഫ സ്ട്രീറ്റിലേക്കും അല്‍ വസല്‍ സ്ട്രീറ്റിലേക്കും തിരിച്ചും ഗതാഗതം മെച്ചപ്പെടും.
എമിറേറ്റിലെ നാല് തന്ത്രപ്രധാന ഇടനാഴികളായ ശൈഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവ തമ്മിലുള്ള ബന്ധം ഈ പദ്ധതി മെച്ചപ്പെടുത്തും.

Dubai’s Roads and Transport Authority (RTA) announces Al Safa Street Improvement Project. The scope of this project extends from the junction of Al Safa Street with Sheikh Zayed Road to the junction with Al Wasl Street, spanning 1,500 metres. It is designed to keep pace with Dubai’s comprehensive urban growth.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി

Kerala
  •  a day ago
No Image

ഇന്ത്യ - ചൈന ബന്ധം ശക്തമാകുമോ? മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച്ച ഇന്ന്, ഉറ്റുനോക്കി അമേരിക്ക

International
  •  a day ago
No Image

ഇന്ത്യക്കെതിരെ ട്രംപിന്റെ പുതിയ തന്ത്രം; യൂറോപ്യൻ യൂണിയനോട് അധിക തീരുവ ചുമത്താൻ ആവശ്യം

International
  •  a day ago
No Image

പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം

National
  •  a day ago
No Image

മരണക്കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ

National
  •  a day ago
No Image

കേരളത്തിന്റെ സ്വപ്ന പദ്ധതി: വയനാട് തുരങ്കപാത നിർമാണം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  a day ago
No Image

കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദം; അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ

Kerala
  •  a day ago
No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  a day ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  a day ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  a day ago