HOME
DETAILS

കേരളത്തിന്റെ സ്വപ്ന പദ്ധതി: വയനാട് തുരങ്കപാത നിർമാണം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  
Web Desk
August 31 2025 | 02:08 AM

kerala wayanad tunnel road project cm to inaugurate construction today

കോഴിക്കോട്: കേരളത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതോടൊപ്പം മേഖലയുടെ സമഗ്ര വികസനത്തിന് ചാലകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നിർവഹിക്കും.

8.735 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കപാതയിൽ 5.58 കിലോമീറ്റർ വയനാട് ജില്ലയിലും 3.15 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ വ്യാപിക്കുന്ന പദ്ധതിയിൽ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. ഇതിനു പുറമേ, ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറുപാലങ്ങളും നിർമിക്കും. ആറ് വളവുകളുള്ള ഈ റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന ക്രോസ്സ് പാസ്സേജുകളും ഉണ്ടാകും. പദ്ധതിയുടെ മൊത്തം ചെലവ് 2134.50 കോടി രൂപയാണ്.


പദ്ധതിക്കായി 33 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നുണ്ട്. ഇതിൽ 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നുപോകുന്നത്. വയനാട് ജില്ലയിൽ 8.0525 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടർ ഭൂമിയും സ്വകാര്യ ഭൂമിയായി ഏറ്റെടുത്ത് കൈമാറിക്കഴിഞ്ഞു. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നിവ തുരങ്കപാതയുമായി ബന്ധിപ്പിക്കും. കള്ളാടിയിലെ മീനാക്ഷി പാലത്ത് സമുദ്രനിരപ്പിൽ നിന്ന് 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം സ്ഥാപിക്കുന്നത്.

ഈ തുരങ്കപാത കോഴിക്കോടിനെയും വയനാടിനെയും കൂടുതൽ അടുപ്പിക്കുകയും യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ടൂറിസം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, കേരളത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  11 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  12 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  12 hours ago
No Image

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

Kerala
  •  12 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  13 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  13 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  13 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  13 hours ago
No Image

സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട് 

Cricket
  •  13 hours ago
No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  14 hours ago