HOME
DETAILS

മരണക്കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ

  
Web Desk
August 31 2025 | 02:08 AM

india road accidents 2023 474 deaths daily ministry report reveals

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി റോഡിൽ ചിതറിത്തെറിക്കുന്നത് ദിവസം 474 ജീവനുകൾ. 2023ൽ രാജ്യവ്യാപകമായി 4,80,583 അപകടങ്ങളിലായി മരിച്ചുവീണത് 1,72,890 പേർ. റോഡ് സുരക്ഷക്കായി ഓരോ വർഷവും വൻതുക സർക്കാരുകൾ ചെലവഴിക്കുമ്പോഴാണിത്. 2022നെ അപേക്ഷിച്ച് റോഡപകട നിരക്ക് 4.2 ശതമാനം വർധിച്ചപ്പോൾ മരണനിരക്കിൽ 2.6 ശതമാനം വർധയുണ്ടായി. 

റോഡപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 4.62 ലക്ഷം വരെയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 4.4 ശതമാനം വർധന. ഓരോ ദിവസവും 1,317 അപകടങ്ങൾ സംഭവിക്കുമ്പോഴാണ് ശരാശരി 474 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓരോ മണിക്കൂറിലും 55 അപകടങ്ങളും 20 മരണങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. 
സുപ്രിം കോടതി നിർദേശപ്രകാരമാണ് കേന്ദ്ര റോഡ് ഹൈവേ മന്ത്രാലയം 2023ലെ റോഡപകട കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 2022ൽ 1.55 ലക്ഷം ഗുരുതര അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2023ൽ ഇത് 1.60 ലക്ഷമായി വർധിച്ചു. 
ദേശീയപാതകൾ മരണക്കളമായി മാറുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 57,467 മാരക അപകടങ്ങളാണ് ദേശീയപാതയിൽ അരങ്ങേറിയത്. സംസ്ഥാന പാതകളിൽ ഇത് 36,595 ആണ്. ഗതാഗത നിയമലംഘനങ്ങളും അമിത വേഗവുമാണ് കൂടുതൽ അപടങ്ങൾക്കും കാരണമായത്.

കൂടുതലും ടു വീലർ യാത്രികർ

റോഡപകടങ്ങളിൽ പെടുന്നതും മരിച്ചുവീഴുന്നതും കൂടുതലും ഇരുചക്ര വാഹനയാത്രികരാണ്. 44.8 ശതമാനം. അതേസമയം, 20 ശതമാനം കാൽനട യാത്രക്കാരാണ്. 2023ൽ 77,539 ഇരുചക്ര വാഹന യാത്രക്കാർ റോഡപകടങ്ങളിൽ മരിച്ചു. 2022ൽ ഇത് 74,897 ആയിരുന്നു. കാർ, ടാക്‌സി, വാൻ, എൽ.എം.വി വാഹനങ്ങൾ അപകടത്തിൽ പെട്ട് 2023ൽ മരിച്ചത് 21,496 പേരാണ്. 9,489 കുട്ടികൾക്കും 2023ലെ റോഡപകടങ്ങളിൽ ജീവൻ നഷ്ടമായി.

റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവർ കൂടുതൽ യുവാക്കളാണെന്ന് റോഡ് ഹൈവേ മന്ത്രാലയം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023ലെ റോഡപകടങ്ങളിൽ മരിച്ചവരിൽ 66.4 ശതമാനവും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്. 18നും 25നും ഇടയിലെ പ്രായക്കാരിൽ 19 ശതമാനമാണ് മരണം. 25 മുതൽ 35 വരെ പ്രായക്കാർ 25 ശതമാനം വരും. 35 മുതൽ 45 വയസു വരെയുള്ളവർ 21.4 ശതമാനവും റോഡപകടങ്ങളിൽ മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  14 hours ago
No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  14 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  14 hours ago
No Image

യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  14 hours ago
No Image

അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍

National
  •  15 hours ago
No Image

ഒരാഴ്ചക്കാലയളവിൽ 20,000-ത്തിലധികം അറസ്റ്റ്, 11,279 നാടുകടത്തലുകൾ; നിയമലംഘനങ്ങൾക്കെതിരെ അറുതിയില്ലാ പോരാട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  15 hours ago
No Image

താമരശ്ശേരി ചുരത്തിലെ കണ്ടെയ്‌നര്‍ ലോറി അപകടം; ലക്കിടിയിലും അടിവാരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  15 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്റൈൻ യാത്രക്കാർക്ക് 'ഓകെ ടു ബോർഡ്' സന്ദേശം ആവശ്യമില്ല; എയർ ഇന്ത്യ

bahrain
  •  16 hours ago
No Image

പുതുക്കിയ നടപ്പാതകൾ നിർമ്മിക്കും, കൂടുതൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കും; അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണ പദ്ധതിയുമായി RTA

uae
  •  16 hours ago
No Image

ഒന്‍പതാം വളവില്‍ ലോറി കൊക്കയിലേക്ക് തെന്നിമാറി അപകടം; ചുരത്തില്‍ വീണ്ടും ഗതാഗത കുരുക്ക്

Kerala
  •  17 hours ago