HOME
DETAILS

പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം

  
August 31 2025 | 02:08 AM

operation sindoor india defeated pakistan with less than 50 weapons

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യൻ വ്യോമസേനയ്ക്ക്  50ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിക്കേണ്ടിവന്നിട്ടുള്ളൂവെന്ന് ഇന്ത്യയുടെ വൈസ് ചീഫ് ഓഫ് ദി എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. എൻ.ഡി.ടി.വി സംഘടിപ്പിച്ച 'ഡിഫൻസ് സമ്മിറ്റി'ലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

തിരിച്ചടിക്കായുള്ള സ്ഥലങ്ങളുടെ പട്ടികയിൽ തങ്ങൾക്ക് ഒട്ടേറെ ലക്ഷ്യകേന്ദ്രങ്ങളുണ്ടായിരുന്നു. ഒടുവിൽ അത് ഒൻപത് എണ്ണമായി ചുരുക്കി. ഒരു യുദ്ധം തുടങ്ങാൻ വളരെ എളുപ്പമാണ്. പക്ഷേ, അത് അവസാനിപ്പിക്കൽ എളുപ്പമല്ല. അത് പ്രധാന കാര്യമായിരുന്നു. നമ്മുടെ സേനകളെ വിന്യസിക്കുമ്പോൾ ഈ കാര്യം മനസിലുണ്ടായിരുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

'ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം' ആണ് ഇന്ത്യയുടെ പ്രതിരോധ പ്രത്യാക്രമണങ്ങളുടെ നട്ടെല്ലായി പ്രവർത്തിച്ചതെന്നും എയർ മാർഷൽ തിവാരി വ്യക്തമാക്കി. പ്രാഥമികഘട്ടത്തിലെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും കനത്ത തിരിച്ചടി നൽകാനും ഈ സിസ്റ്റം ഇന്ത്യയെ സഹായിച്ചെന്നും ഇതോടെ സംഘർഷത്തിൽനിന്ന് പിന്മാറാൻ പാകിസ്ഥാൻ നിർബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശത്രുവിന്റെ നീക്കങ്ങൾക്ക് ഏതു രീതിയിലും തിരിച്ചടി നൽകാനുള്ള പൂർണസ്വാതന്ത്ര്യം തങ്ങൾക്ക് ലഭിച്ചു. ഓപറേഷൻ സിന്ദൂറിൽ ലഷ്‌കർ ആസ്ഥാനങ്ങളായ മുരിദ്‌കെയും ബഹാവൽപുരുമായിരുന്നു വ്യോമസേനയ്ക്ക് നൽകിയിരുന്ന രണ്ട് പ്രധാന ലക്ഷ്യകേന്ദ്രങ്ങൾ. ഇതിനുപുറമേ നിയന്ത്രണരേഖയോട് ചേർന്ന മറ്റ് ഏഴ് കേന്ദ്രങ്ങൾ കരസേനയ്ക്കും നൽകി. മുരിദ്‌കെയിൽ ലഷ്‌കർ ആസ്ഥാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് നേരെയും അവരുടെ തലവന്മാരുടെ രണ്ട് വസതികൾക്ക് നേരേയും ബോംബുകൾ വർഷിച്ചു. 

ബഹാവൽപുരിൽ അഞ്ച് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ലഷ്‌കറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കേഡർമാരുടെ താമസസ്ഥലം, നേതാക്കളുടെ ക്വാർട്ടേഴ്‌സുകൾ എന്നിവ ഇവയിൽ ഉൾപ്പെട്ടിരുന്നു. രണ്ട് കൃത്യമായ ആയുധങ്ങൾ കെട്ടിടങ്ങളുടെ വിവിധ നിലകളിലൂടെ തുളച്ചുകയറി. അവരുടെ കമാൻഡ് സംവിധാനങ്ങളെയെല്ലാം നശിപ്പിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണമാണ് അടിയന്തരമായ മധ്യസ്ഥതയ്ക്ക് പാകിസ്ഥാനെ നിർബന്ധിതമാക്കിയതെന്നും വ്യോമസേനാ മേധാവി കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്

uae
  •  18 hours ago
No Image

സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു

uae
  •  19 hours ago
No Image

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും

Kerala
  •  19 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം

Kerala
  •  19 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

uae
  •  20 hours ago
No Image

മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി

Kerala
  •  20 hours ago
No Image

വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

crime
  •  20 hours ago
No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

latest
  •  20 hours ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  20 hours ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  20 hours ago