HOME
DETAILS

സന്തോഷമായിരിക്കാന്‍ ഇഷ്ടമുള്ള എല്ലാവരും ഹാപ്പി ഹോര്‍മോണായ സെറോടോണിന്‍ കൂട്ടുവാന്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ...

  
Laila
June 30 2025 | 05:06 AM

 Boost Your Serotonin Naturally Foods That Help You Stay Happy

 

സന്തോഷത്തിന്റെയും സങ്കടത്തിന്റെയുമൊക്കെ പിന്നില്‍ ഹോര്‍മോണുകള്‍ക്കുള്ള പങ്ക് വലുതാണ്. എല്ലാവര്‍ക്കും സന്തോഷത്തോടെയിരിക്കാന്‍ തന്നെയാണ് ആഗ്രഹവും. എന്നാല്‍ നമ്മുടെ ജീവിതം നമ്മെ മറ്റു പലതിലേക്കും നയിക്കുന്നു. എന്നാലും കഴിവതും സന്തോഷവാന്‍മാരായിരിക്കാന്‍ ശ്രദ്ധിക്കുക. 

സന്തോഷം പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളാണ് ഡോപാമൈന്‍, സെറോടോണിന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയവ. ഇവയെ ഹാപ്പി ഹോര്‍മോണുകള്‍ എന്നാണ് വിളിക്കപ്പെടുന്നത്. ശരീരത്തില്‍ സെറോടോണിന്റെ അളവ് കൂടുന്നതനുസരിച്ച് മനസിന് സന്തോഷവും ശാന്തതയും മാനസികാരോഗ്യവും ലഭിക്കും. എന്നാല്‍ ഇതിനായി നമുക്ക് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് സെറോടോണിന്‍ കൂട്ടാന്‍ സഹായിക്കുകയും ചെയ്യും.

 

nuta.jpg

ഡാര്‍ക് ചോക്ലേറ്റില്‍ ഇതിന്റെ ഘടകങ്ങള്‍ ഉണ്ട്. ട്രിപ്‌റ്റോഫാന്‍, തിയോബ്രോമിന്‍, ഫിനൈല്‍തൈലനൈന്‍ എന്നിവയാണത്. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ലേവനോയ്ഡുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും സന്തോഷം നല്‍കുകയും ചെയ്യുന്നു. അതുപോലെ വാഴപ്പഴത്തിലും ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, വിറ്റാമിന്‍ ബ6 ഉം ഉണ്ട്. 

ഇത് ട്രിപ്‌റ്റോഫനെ സെറോടോണിന്‍ ആക്കി മാറ്റാന്‍ ആവശ്യമാണ്. ഇത് മാനസികാവസ്ഥ, ഉറക്കം, മൊത്തത്തിലുള്ള വൈകാരിക ക്ഷേമം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ്. അതുപോലെ മുട്ടയിലും ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ശരീരത്തില്‍ സെറോടോണിന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു.'

 

 

laai.jpg

വിത്തുകളും നട്‌സുകളുമൊക്കെ കഴിക്കുന്നത് ട്രിപ്‌റ്റോഫാന്‍, നല്ല കൊഴുപ്പ്, മഗ്നീഷ്യം എന്നിവ കൂടാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സെറോടോണിന്‍ ഉല്‍പാദനം കൂട്ടാനും ഇതുപകരിക്കും. തേങ്ങയിലും മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം വര്‍ധിപ്പിക്കാനും സഹായിക്കും. തേങ്ങാപ്പാലില്‍ അടങ്ങിയ എംസിടി ഉത്കണ്ഠ കുറയ്ക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒമേഗ3 ഫാറ്റി ആസിഡുകളടങ്ങിയ സാല്‍മണ്‍, മത്തി എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. ഈ ഫാറ്റി ആസിഡുകള്‍ മെച്ചപ്പെട്ട തലച്ചോറിന്റെ പ്രവര്‍ത്തനം കൂട്ടുകയും വീക്കം കുറയ്ക്കല്‍, സെറോടോണിന്‍, ഡോപാമൈന്‍ പോലുള്ള മാനസികാവസ്ഥ വര്‍ധിപ്പിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

chek.jpg

കാപ്പിയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈനിന്റെ അളവ് കൂട്ടുന്നു. ഇത് ജാഗ്രത, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

അവാക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സ്ത്രീകളില്‍ ഉത്കണ്ഠ കുറയ്ക്കുന്നതായി കണ്ടെത്തി. അവയില്‍ വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദ നില കുറയ്ക്കുന്നതാണ്.

 

ood.jpg


ബെറിപ്പഴങ്ങള്‍ കഴിക്കുന്നതും മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് സഹായിക്കുന്നു. ബെറികളിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കുന്നു.

കൂണുകളില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഡിപ്രസന്റ് ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. ഓട്‌സ് കഴിക്കുന്നതും സെറോടോണിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നല്ലതാണ്. പൈനാപ്പിളിലും ഉയര്‍ന്ന അളവില്‍ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്.

 

Serotonin, often called the “happy hormone,” plays a key role in maintaining mood balance and emotional well-being. Certain foods can naturally boost serotonin levels in the brain. Including these in your regular diet may help improve your mood and mental health:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  12 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  13 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  13 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  13 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  14 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  14 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  14 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  15 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  15 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  16 hours ago