
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

ജെറുസലേം: ഗസ്സയില്‍ വംശഹത്യ തുടരുന്നതില്‍ പ്രതിഷേധിച്ച് ലോകരാജ്യങ്ങള്‍ ഓരോരുത്തരുരായി ഏര്‍പെടുത്തുന്ന ഉപരോധങ്ങള്‍ ഇസ്റാഈലിന് തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു.
ലോകത്ത് ഇസ്റാഈല്‍ ഭീകരമായ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതിനെ മറികടക്കാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടിവരുമെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇസ്റാഈലിന്റേതാണ് റിപ്പോര്‍ട്ട്. ജറുസലേമില്‍ നടന്ന ധനകാര്യ മന്ത്രാലയത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തിലായിരുന്നു പ്രസ്താവന. വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തമായൊരു സമ്പദ് വ്യവസ്ഥ വളര്‍ത്തിയെടുക്കണമെന്നും നെതന്യാഹു പറഞ്ഞു.
സ്വതന്ത്ര സ്വഭാവസവിശേഷതകളുള്ള ഒരു സമ്പദ്വ്യവസ്ഥയുമായി നാം കൂടുതല്‍ കൂടുതല്‍ പൊരുത്തപ്പെടേണ്ടതുണ്ട്. ഞാന്‍ സ്വതന്ത്ര വിപണിയിലാണ് വിശ്വസിക്കുന്നത്, പക്ഷേ നമ്മുടെ ആയുധ വ്യവസായങ്ങള്‍ തടയപ്പെടുന്ന ഒരു സാഹചര്യത്തില്‍ നാം സ്വയം കണ്ടെത്തിയേക്കാം. ഇവിടെ ആയുധ വ്യവസായങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട് - ഗവേഷണവും വികസനവും മാത്രമല്ല, നമുക്ക് ആവശ്യമുള്ളത് ഉത്പാദിപ്പിക്കാനുള്ള കഴിവുമുണ്ട്- നെതന്യാഹു പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്റാഈല്‍ രണ്ട് പുതിയ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി യൂറോപ്പിലെ ജനസംഖ്യാപരമായ മാറ്റങ്ങളാണ് ഒന്ന്. രണ്ടാമത്തേത് പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇസ്റാഈല്‍ വിരുദ്ധരുടെ സ്വാധീനവും- നെതന്യാഹു പറഞ്ഞു.
ഇസ്റാഈലിനെതിരെ ആയുധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു ഈ തുറന്നു പറച്ചില് നടത്തിയിരിക്കുന്നത്. ഖത്തര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനം നേരിടുകയാണ് ഇസ്റാഈല്‍. മാത്രമല്ല രാജ്യത്തിനുള്ളില്‍ തന്നെ നെതന്യാഹു കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. രാഷ്ട്രീയ എതിരാളികളും ഹൈടെക് വ്യവസായ ഗ്രൂപ്പുകളും നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരുന്നു. ഇസ്റാഈല്‍ നേരിടുന്ന അവസ്ഥക്ക് പ്രധാനമന്ത്രിയെയാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
അതേസമയം, ഇസ്റാഈല്‍ ഒറ്റപ്പെട്ടെന്ന നെതന്യാഹുവിന്റെ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഇസ്റാഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് രംഗത്തെത്തി. നെതന്യാഹുവിന്റെ പ്രസ്താവന യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് ലാപിഡ് ചൂണ്ടിക്കാട്ടി. നെതന്യാഹുവിന്റെയും സര്‍ക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്റാഈല്‍ ഒറ്റപ്പെട്ടത്. ഇസ്റാഈലിനെ ഒരു മൂന്നാം ലോക രാജ്യമാക്കി മാറ്റാനാണ് നെതന്യാഹു ശ്രമിക്കുന്നത് -ലാപിഡ് കുറ്റപ്പെടുത്തി.
israeli prime minister benjamin netanyahu acknowledges that international sanctions and boycotts over gaza war are isolating israel. he calls for economic self-reliance and arms production amid growing global criticism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 2 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 3 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 3 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 3 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 3 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 4 hours ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 5 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 5 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 5 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 5 hours ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 7 hours ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 7 hours ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• 7 hours ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 15 hours ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 16 hours ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 16 hours ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 16 hours ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 17 hours ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 15 hours ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 16 hours ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 16 hours ago