
ദുബൈ എയര്‍ ടാക്സി പരീക്ഷണപ്പറക്കല്‍ വിജയം; ആദ്യ യാത്ര അടുത്തവര്‍ഷം, അഞ്ചു പേര്‍ക്കിരിക്കാം, 320 കി.മി സ്പീഡ്; വന്‍ ഫീച്ചറുകളും | Dubai air taxi
-developed-by-joby-aviation-was-successfully-conducted-in-dubai..jpg?w=200&q=75)
ദുബൈ: ജോബി ഏവിയേഷന്‍ (Joby Aviation) വികസിപ്പിച്ചെടുത്ത പറക്കും ടാക്സിയുടെ (Dubai air taxi) ആദ്യ പരീക്ഷണ പറക്കല്‍ ദുബൈയില്‍ വിജയകരമായി നടത്തി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാനും 450 കിലോഗ്രാം പേ ലോഡ് വഹിക്കാനും ശേഷിയുള്ള എയര്‍ ടാക്സിയുടെ പരീക്ഷണമാണ് നടത്തിയത്. ദുബൈഅല് ഐന്‍ റോഡിലെ മര്ഗാമിലെ ദുബൈ ജെറ്റ്മാന്‍ ഹെലിപാഡിലുള്ള ജോബിയുടെ പറക്കല്‍ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ എയര്‍ ടാക്സി ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങും.
സമ്പൂര്‍ണ തോതിലുള്ള എയര്‍ ടാക്സി സേവനങ്ങള്‍ ആരംഭിക്കാനുള്ള വിശാലമായ തയാറെടുപ്പുകളുടെ ഭാഗമാണ് പരീക്ഷണമെന്ന് യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
-developed-by-joby-aviation-was-successfully-conducted-in-dubai..jpg)
'ഈ പുതിയ നേട്ടം ദൂരങ്ങള്‍ കുറയ്ക്കുകയും ദുബൈയിലെ ജീവിത നിലവാരം ഉയര്‍ത്തുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. നൂതനാശയങ്ങളിലും സാങ്കേതിക വിദ്യയിലും ആഗോള ലീഡറെന്ന നിലയിലുള്ള യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള തുടര്‍ ശ്രമങ്ങളുടെ ഭാഗമാണിത്' ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് സുഗമവും വേഗമേറിയതും സുരക്ഷിതവുമായ യാത്ര ആഗ്രഹിക്കുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും എയര്‍ ടാക്സി പുതിയ പ്രീമിയം സേവനമായിരിക്കുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. എയര്‍ ടാക്സിക്ക് ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാന്‍ കഴിയുമെന്ന് ജോബി ഏവിയേഷനിലെ എയര്‍ക്രാഫ്റ്റ് ഒ.ഇ.എം പ്രസിഡന്റ് ദിദിയര്‍ പാപഡോ പൗലോസ് പറഞ്ഞു. ഒരു പരമ്പരാഗത ഹെലികോപ്റ്ററിനേക്കാള്‍ 100 ഇരട്ടി ശബ്ദം കുറവാണിതിന്.
-developed-by-joby-aviation-was-successfully-conducted-in-dubai..jpg)
ജോബി ആപ്പ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് പാപഡോ വെളിപ്പെടുത്തി. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും (ഡി.എക്സ്.ബി) ദുബൈ മറീനയ്ക്കുടയിലാണ് ആദ്യ റൂട്ട്. ഭാവിയില്‍ ഡൗണ്‍ ടൗണ്‍ ദുബൈയിലേക്കും പാം ജുമൈറയിലേക്കും സര്‍വിസ് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും പാം ജുമൈറയിലേക്ക് യാത്രാ സമയം നിലവിലെ 45 മിനുട്ടില്‍ നിന്ന് 12 മിനുട്ടായി കുറയും.
കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒന്നിലധികം എയര്‍ ടാക്സികളുടെ വ്യൂഹത്തോടെയായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലുടനീളം പറക്കുന്ന ടാക്സി സേവനങ്ങള്‍ വിപുലീകരിക്കാനായി കമ്പനി മറ്റ് എമിറേറ്റുകളുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്.
എയര്‍ ടാക്സി പ്രവര്‍ത്തനം
പൂര്‍ണമായും ബാറ്ററികള്‍ ഉപയോഗിച്ചാണ് എയര്‍ ടാക്സി പ്രവര്‍ത്തിക്കുന്നത്. ഇതിന് നാല് ബാറ്ററി പായ്ക്കുകള്‍ ഉണ്ട്. ചിറകിന്റെ ഇരു വശത്തും രണ്ട് വീതം ബാറ്ററികള്‍. തുടര്‍ന്ന് സെല്ലുകള്‍, അതിന് ശേഷം ആറ് പ്രൊപ്പല്‍ഷന്‍ യൂണിറ്റുകള്‍ എന്നിവ യുമുണ്ട്. പറക്കുമ്പോള്‍ വിമാനം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ആദ്യ ഘട്ടത്തില്‍, ഒരു ഹെലികോപ്റ്ററിന് സമാനമായ രീതിയില്‍ പറന്നുയരുന്നു, തുടര്‍ന്ന് മുന്നോട്ട് നീങ്ങുമ്പോള്‍, ഒരു സെമിത്രസ്റ്റ് ഫോര്‍വേഡിലൂടെ പോകുന്നു. സ്പീഡ് കൈവരിക്കാന്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റം മുന്നോട്ട് ചരിഞ്ഞു തുടങ്ങുന്ന സമയമാണിത്. മൂന്നാം ഘട്ടത്തില്‍, അത് സ്പീഡ് കൈവരിക്കുകയും പറക്കുകയും ചെയ്യുന്നു.
-developed-by-joby-aviation-was-successfully-conducted-in-dubai..jpg)
ഒരു ചാര്‍ജിംഗ് സിസ്റ്റത്തില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഇവിടോള്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഈ പറക്കും ടാക്സി അങ്ങേയറ്റം സുരക്ഷിതമാണെന്നും ദിദിയര്‍ പാപഡോ പൗലോസ് ഉറപ്പു നല്കി.
ജോബിയെ കൂടാതെ യു.എസ് ആസ്ഥാനമായ ആര്‍ച്ചര്‍ ഏവിയേഷന്‍ പങ്കാളികളുമായി സഹകരിച്ച് അബൂദബിയിലും പറക്കും ടാക്സി സര്‍വിസ് ആരംഭിക്കും. ഈ വര്‍ഷം അവസാനമോ 2026 തുടക്കത്തിലോ ഇത് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
മനുഷ്യ സാന്നിധ്യത്താലുള്ള ലോകത്തിലെ ആദ്യ ഇലക്ട്രികല്‍ വെര്‍ട്ടികല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (ഇവിടോള്‍) ആണ് ജോബി ഏവിയേഷന്റെ ഈ എയര്‍ക്രാഫ്റ്റ്.
has completed the region’s first successful test flight of the Joby air taxi, signalling a transformative shift in urban mobility. Conducted in collaboration with Joby Aviation and the Roads and Transport Authority (RTA), the test marks a significant milestone as the emirate prepares for the official launch of aerial taxi services by early 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 21 hours ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 21 hours ago
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
Kerala
• a day ago
ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്
International
• a day ago
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍
International
• a day ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• a day ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി; കുരുമുളക് സ്പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• a day ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• a day ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• a day ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• a day ago
കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും
uae
• a day ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• a day ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• a day ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• a day ago
ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• a day ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• a day ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• a day ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• a day ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• a day ago
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്
Kerala
• a day ago
ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Kerala
• a day ago