HOME
DETAILS

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

  
July 01 2025 | 08:07 AM

Congress Slams CPM Over DGP Appointment Alleges Deal with Centre

കണ്ണൂർ: ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. റവാഡ ചന്ദ്രശേഖരന്റെ നിയമനം കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് വാദിച്ച വേണു​ഗോപാൽ, യോഗേഷ് ഗുപ്ത, നിതിൻ അഗർവാൾ എന്നിവരെ മാറ്റിനിർത്തി റവാഡയെ ഡിജിപിയായി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന ചോദ്യവും ഉന്നയിച്ചു. സിപിഎം കേന്ദ്രവുമായി ഒത്തുതീർപ്പിന് പോയെന്നും, രക്തസാക്ഷികളെ മറന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. റവാഡയെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും, സിപിഎം തങ്ങളുടെ മുൻനിലപാട് തെറ്റായിരുന്നുവെന്ന് തുറന്നുപറയാൻ ധൈര്യം കാണിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

അതേസമയം, സർക്കാർ തീരുമാനത്തെ പിന്തുണച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റവാഡക്കെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, അതേസമയം, കണ്ണൂരിലെ പാർട്ടി അണികളുടെ വികാരം പരിഗണിക്കാതെ ഡിജിപി നിയമനത്തിൽ സംസ്ഥാന സർക്കാരിന് പൂർണ അധികാരമില്ലെന്ന ഏറ്റുപറച്ചിലും രാഗേഷിന്റെ ഭാഗത്തുനിന്നുണ്ടായി. 

കൂത്തുപറമ്പ് വെടിവെപ്പിനെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് നേതാക്കൾ റവാഡയെ ന്യായീകരിക്കുന്നത്. എന്നാൽ, ഈ റിപ്പോർട്ട് പുറത്തുവന്ന ശേഷവും സിപിഎം സർക്കാർ റവാഡയെ കൊലക്കുറ്റത്തിന് പ്രതിചേർത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. 

ഡിജിപി നിയമനവുമായി ബന്ധപ്പെട്ട വേണുഗോപാലിന്റെ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിലും സിപിഎമ്മിനുള്ളിലും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഒരാൾ എങ്ങനെ പെട്ടെന്ന് സിപിഎമ്മിന് അനുകൂലമായി എന്നതാണ് വേണുഗോപാൽ ഉന്നയിക്കുന്ന സംശയം. അതേസമയം, റവാഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന അവലോകന യോഗമാണെന്നതും ശ്രദ്ധേയമാണ്.

AICC General Secretary KC Venugopal has strongly criticized the Kerala government's decision to appoint R Vadachery as the new DGP, alleging that the move is part of a backroom deal with the Centre. Venugopal questioned why Vadachery was preferred over other senior officers like Yogesh Gupta and Nitin Agarwal. He accused the CPM of compromising with the Centre and forgetting the sacrifices of martyrs. While not personally attacking Vadachery, Venugopal urged the CPM to show courage in admitting their change in stance [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  11 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  12 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  12 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  12 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  12 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  13 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  13 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  13 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  13 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  13 hours ago