HOME
DETAILS

ഒറ്റയടിക്ക് കൂടിയത് 800ലേറെ രൂപ; ഞെട്ടിച്ച് പൊന്ന്, വില കൂടാനുള്ള കാരണം നോക്കാം

  
Farzana
July 01 2025 | 07:07 AM

gold price hike news1234

കൊച്ചി: ജൂണ്‍മാസം ആശ്വസത്തിന്റേതായിരുന്നുവെങ്കില്‍ ഞെട്ടിച്ചാണ് ജൂലൈത്തുടക്കം. ഇതുവരെ കുറഞ്ഞത് മൊത്തം ഒറ്റയടിക്ക് വര്‍ധിച്ചതാണ് ഇന്ന്‌സ്വര്‍ണത്തില്‍ കാണുന്നത്. എണ്ണൂറിലേറെ രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. 72,000 രൂപ കടന്നിരിക്കുകയാണ് ഇന്ന് പവന്‍ സ്വര്‍ണത്തിന്.  വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യ ചര്‍ച്ചയില്‍ വ്യക്തത വരാത്തത് വിപണിയില്‍ ആശങ്കയായി നില്‍ക്കുന്നുണ്ട്. ജൂലൈ ഒമ്പതിന് ശേഷം ചിത്രം മാറുമോ എന്ന പേടിയിലാണ് ഇന്ത്യന്‍ വ്യവസായികള്‍. അതേസമയം, ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി ഉയര്‍ന്ന ശേഷം ഇന്നലെ ഇടിയുകയാണ് ചെയ്തിരിക്കുന്നത്.  ഡോളര്‍ നിരക്കും ഇടിയുകയാണ്. അതേസമയം, ഇന്ത്യന്‍ രൂപ നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. 

ഇന്നത്തെ വില അറിയാം
കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപയാണ് വര്‍ദിച്ചിരിക്കുന്നത്. 72160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9020 രൂപയായി. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3200 ഡോളറിലേക്ക് വീഴും എന്ന പ്രവചനങ്ങള്‍ തെറ്റിച്ച് ഇന്ന്  3320ന് മുകളിലേക്ക് കുതിക്കുകയായിരുന്നു. ഇതാണ് കേരളത്തിലെ വില വര്‍ധനവിനും കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിലവിരം അറിയാം
24 കാരറ്റ് 
ഗ്രാമിന് 114 രൂപ കൂടി 9,840 ആയി
പവന് 912 രൂപ കൂടി 78,720

22 കാരറ്റ്
ഗ്രാമിന് 105 രൂപ കൂടി 9,020
പവന് 840 രൂപ കൂടി 72,160

18 കാരറ്റ്
ഗ്രാമിന് 86 രൂപ കൂടി 7,380 
പവന് 688 രൂപ കൂടി 59,040

ആഭരണമാണെങ്കില്‍ പണിക്കൂലി, ജി.എസ്.ടി എന്നിവ അധികമായി നല്‍കേണ്ടി വരും.  അപ്പോള്‍ കണക്കനിസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 65000 രൂപ വരെ ചെലവ് വരും. 18 കാരറ്റിലാണിത്. 22 കാരറ്റിലാണെങ്കില്‍ ഇത് 85,000 രൂപയോളം വരും. കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 115 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.


ജൂണ്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല.  ജൂണ്‍ ഒന്നിന് പവന്‍ വില 71360 രൂപയായിരുന്നു. ജൂണ്‍ 30ന് 22 കാരറ്റ് സ്വര്‍ണം പവന് 71320 രൂപയും. അതേസമയം, സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോര്‍ഡ് വിലയായ 74560 രൂപ രേഖപ്പെടുത്തിയതും ജൂണ്‍ മാസത്തിലാണ്.

സ്വര്‍ണവില കൂടാന്‍ കാരണം
ഡോളര്‍ തലകുത്തി വീണതാണ് സ്വര്‍ണവില പെട്ടെന്ന് ഉയരാനുള്ള കാരണം. ഡോളര്‍ മൂല്യം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെയുള്ള പ്രധാന കറന്‍സികള്‍ മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കുകയും ചെയ്തു. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് പുതിയ മാറ്റത്തിന് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Date Price of 1 Pavan Gold (Rs.)
30-Jun-25
Yesterday »
71320
1-Jul-25
Today »
Rs. 72,160


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  12 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  13 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  13 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  13 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  14 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  14 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  14 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  14 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  15 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  15 hours ago