
ഒച്ചിനെക്കൊണ്ട് ശല്യമായോ; തുരത്താനുള്ള വിദ്യ അടുക്കളയില്‍ തന്നെയുണ്ട്

മഴക്കാലം തുടങ്ങിയാല്‍ വിലിക്കാതെത്തുന്ന കുറേയേറെ അതിഥികളുണ്ട്. കൊതുക് മുതല്‍ പുഴുക്കള്‍ വരെ പരന്നു കിടക്കുന്നു ശല്യക്കാര്‍. അതില്‍ പ്രധാനിയാണ് നമ്മുടെ ഒച്ച്. എന്തു ചെയ്താലും പോവുകയുമില്ല. അതിന്രെ വഴുവഴുപ്പും മറ്റും ആകെക്കൂടി അറപ്പുളവാക്കുന്നതുമാണ്. ഇവയെ തുരത്താന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാലോ അത് നമ്മുടെ മണ്ണിനും ചെടികള്‍ക്കും ദോഷമാണ് താനും. ഇവരെ തുരത്താന്‍ പിന്നെ എന്ത് ചെയ്യും. അധികം തലപുകക്കേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് ചില പൊടിക്കൈകള്‍.
ഉപ്പ്
ഒച്ചുകളെ തുരത്താന്‍ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് ഉപ്പ്. ഒച്ചിന്റെ ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് അവയെ നിര്‍ജ്ജലീകരിക്കാന്‍ ഉപ്പിന് കഴിയുമെന്നാണ് പറയുന്നത്. ഒച്ചുകളുടെ മേല്‍ നേരിട്ട് ഉപ്പ് വിതറുന്നത് അവയെ നശിപ്പിക്കും. പക്ഷേ, ഇത് ചെടികള്‍ക്ക് ദോഷകരമാകാന്‍ സാധ്യതയുണ്ട്.
വിനാഗിരിയും ഉപ്പും
ഒരു സ്പ്രേ ബോട്ടിലില്‍ തുല്യ അളവില്‍ വെള്ളവും വെളുത്ത വിനാഗിരിയും നന്നായി കലര്‍ത്തുക. ഈ ലായനി ഒച്ചുകളുടെ ശരീരത്തിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുക. അവ പെട്ടെന്ന് തന്നെ ചുരുങ്ങുന്നതും ഇല്ലാതാവുന്നതും കാണാം. ഒച്ചുകള്‍ വരാന്‍ സാധ്യതയുള്ള നടപ്പാതകള്‍, മതിലുകള്‍, ചെടിച്ചട്ടികളുടെ വക്കുകള്‍ എന്നിവിടങ്ങളിലും ഈ ലായനി തളിക്കാവുന്നതാണ്.
വെളുത്തുള്ളി ലായനി
രൂക്ഷഗന്ധമുള്ള വെളുത്തുള്ളി ഒച്ചുകളെ അകറ്റാന്‍ വളരെ നല്ലതാണെന്നാണ് പറയുന്നത്. കുറച്ച് വെളുത്തുള്ളി അല്ലികള്‍ ചതച്ച് വെള്ളത്തില്‍ കലര്‍ത്തി ഒരു രാത്രി വെക്കണം. പിറ്റേ ദിവസം ഈ ലായനി അരിച്ചെടുത്ത് ഒരു ബോട്ടിലില്‍ ഒഴിച്ച് ഒച്ചുകള്‍ കാണുന്ന സ്ഥലങ്ങളിലും ചെടികളിലും സ്പ്രേ ചെയ്യുക.
നാരങ്ങാ തൊലി
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ തൊലികളും ഒച്ചുകള്‍ക്ക് ഇഷ്ടമല്ല. ഈ തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി ഒച്ചുകള്‍ വരുന്ന സ്ഥലങ്ങളിലും ചെടികളുടെ ചുവട്ടിലും വെക്കുന്നത് നല്ലതാണ്. ഇവയുടെ ഗന്ധം ഒച്ചുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
മുട്ടത്തോട്
മുട്ടത്തോടുകളും ഒച്ചുകളെ തുരത്താനുള്ള നല്ല മാര്‍ഗമാണ്. മുട്ടത്തോടുകള്‍ നന്നായി കഴുകി ഉണക്കി ചെറിയ കഷ്ണങ്ങളാക്കി പൊടിച്ചെടുക്കുക. ഇത് ചെടികളുടെ ചുവട്ടിലും ഒച്ചുകള്‍ വരുന്ന സ്ഥലങ്ങളിലും വിതറുക. ഒച്ചുകള്‍ക്ക് ഈ പൊടിച്ച മുട്ടത്തോടുകളിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല. മാത്രമല്ല മുട്ടത്തോടിലുള്ള കാല്‍സ്യം ചെടികള്‍ക്ക് വളമാവുകയും ചെയ്യും.
കാപ്പിപ്പൊടി
ഒച്ചുകള്‍ വരുന്ന സ്ഥലങ്ങളില്‍ കാപ്പിപ്പൊടി വിതറുന്നതും ഒച്ചുകളെ അകറ്റും. കാപ്പിപ്പൊടിയിലെ കഫീന്‍ ഒച്ചുകള്‍ക്ക് വിഷമാണ്. അതുകൊണ്ട് ഉപയോഗിച്ച കാപ്പിപ്പൊടി കളയണ്ട. ഇത് ചെടികളുടെ ചുവട്ടില്‍ വിതറുന്നത് ഒച്ചുകളെ തുരത്തും. കൂടാതെ ചെടികള്‍ക്ക് വളവുമാകും.
ചാരം
വിറക് കത്തിച്ച ചാരവും ഒച്ചുകളെ തുരത്താന്‍ ഉപയോഗിക്കാം. ചാരം ചെടികളുടെ ചുറ്റും വിതറുന്നത് ഒച്ചുകള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ചാരത്തിലെ ക്ഷാരഗുണം ഒച്ചുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുമെന്നും പറപ്പെടുന്നു.
വീടിനകത്ത് ഒച്ചുകളെ തടയാന്‍....
മാലിന്യ കൂമ്പാരങ്ങള്‍, പഴയ മരത്തടികള്‍, കല്ലുകള്‍ക്കിടയിലുള്ള വിടവുകള്‍ തുടങ്ങിയവ ഒച്ചുകള്‍ക്ക് ഒളിച്ചിരിക്കാനും മുട്ടയിടാനും പറ്റിയ സ്ഥലങ്ങളാണ്. ഇവയെല്ലാം വീടിന്റെ പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നത് ഒച്ചിന്റെ വരവ് ഒഴിവാക്കാന്‍ നല്ലതാണ്. വീടിന്റെ ഭിത്തിയോട് ചേര്‍ന്ന് ചെടികള്‍ വച്ച് പിടിപ്പിക്കുന്നതും ഒഴിവാക്കാം. വീടിന് ചുറ്റുമുള്ള പുല്ലുകള്‍ വെട്ടി വൃത്തിയാക്കുന്നതും നല്ലതാണ്. ഒച്ചുകള്‍ രാത്രിയിലാണ് കൂടുതല്‍ സജീവമാകുന്നത്. അതിനാല്‍ രാത്രിയില്‍ ജനലുകളും വാതിലുകളും അടച്ചിടുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 4 hours ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 4 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 5 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 5 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 5 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 5 hours ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 5 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 6 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 6 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 6 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 6 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 6 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 13 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 13 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 16 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 16 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 16 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 16 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 14 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 14 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 15 hours ago