HOME
DETAILS

ഇന്ത്യ- ഇം​ഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; എഡ്ജ്ബാസ്റ്റണിൽ വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ

  
Abishek
July 02 2025 | 03:07 AM

India Seeks Revenge in 2nd Test Against England

എഡ്ജ്ബാസ്റ്റൺ: അഞ്ച് സെഞ്ചുറിയുമായി മിന്നും പ്രകടനം നടത്തിയിട്ടും കൈവിട്ടുപോയ ആദ്യ ടെസ്റ്റിന് പകരം ചോദിക്കാൻ ഇംഗ്ലണ്ടിനെതിരേ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ യശസ്വി ജെയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് (രണ്ട് സെഞ്ചുറി), കെ.എൽ രാഹുൽ എന്നിവരായിരുന്നു സെഞ്ചുറിയുമായി തിളങ്ങിയത്. ഇന്ത്യക്ക് മികച്ച സ്‌കോർ ഉണ്ടായിരുന്നെങ്കിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും മികവ് കാണിക്കാൻ കഴിയാത്തതായിരുന്നു ഇന്ത്യക്ക് തിരിച്ചടിയായത്. 

അഞ്ച് വിക്കറ്റിനായിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യയുടെ തോൽവി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചനകളിൽനിന്ന് വ്യക്തമാകുന്നത്. ബുംറക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വർക്ക് ലോഡ് കാരണം ബുംറക്ക് വിശ്രമം നൽകി മറ്റു രണ്ട് പേരെ ബൗളിങ്ങിലെത്തിക്കാനാണ് ശ്രമം. അങ്ങനെ ആണെങ്കിൽ മുഹമ്മദ് സിറാജായിരിക്കും പേസ് നിരയെ നിയന്ത്രിക്കുക. കൂട്ടിന് പ്രസിദ് കൃഷ്ണ, ആകാശ് ദീപ് എന്നിവർ ടീമിൽ ഉൾപ്പെട്ടേക്കും. സ്പിന്നിന് കൂടുതൽ സഹായകമാകുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത് എന്നതിനാൽ സ്പിന്നർമാരെയും ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. രണ്ട് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയേക്കും.

അതേസമയം, ബാറ്റിങ്ങിൽ ഇന്ത്യക്ക് ആശങ്കകളില്ല. ഓപണർമാരായ ജയ്‌സ്വാൾ-കെ.എൽ രാഹുൽ ജോഡികൾ പ്രതീക്ഷക്കൊത്ത പ്രകടനമായിരുന്നു പുറത്തെടുത്തത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രണ്ടാം ഇന്നിങ്‌സിൽ തിരിച്ചുവന്ന കരുൺനായർക്ക് ഒരുപക്ഷെ ഇന്ന് പുറത്തിരിക്കേണ്ടി വന്നേക്കാം. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായ കരുൺ രണ്ടാം ഇന്നിങ്‌സിൽ 20 റൺസാണ് നേടിയത്. വൺഡൗണായി എത്തിയ സായ് സുദർശൻ ഇന്നും ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. ശർദുൽ താക്കൂറിന് പകരക്കാരനായി ഓൾറൗണ്ടറുടെ സ്ഥാനത്തേക്ക് നിതീഷ് റെഡ്ഡിയെ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ആദ്യ ടെസ്റ്റിൽ ജയിച്ചതിനാൽ റണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബേസ് ബോളിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും രണ്ടാം ടെസ്റ്റിലും കളിക്കുക. അതിനാൽ രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് സംഘത്തെ ശക്തിയായി പ്രതിരോധിച്ചാൽ മാത്രമേ ഇന്ത്യക്ക് ജയിക്കാൻ കഴിയൂ. ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരേ കളിച്ച ടീമിൽ കാര്യമായ മാറ്റമില്ലാതെയാണ് രണ്ടാം മത്സരത്തിന് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 

ഇന്ത്യൻ സാധ്യത ടീം:

യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് , നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്.

ഇംഗ്ലണ്ട് ടീം:

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്‌സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ. 

India takes on England in the second Test match, seeking to bounce back after a five-wicket loss in the first Test. The Indian team, led by Shubman Gill, will look to exploit the dry Edgbaston surface, which is expected to favor spinners as the game progresses. Key players like Yashasvi Jaiswal, Shubman Gill, and Rishabh Pant, who scored centuries in the first Test, will be crucial in India's bid to level the series ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

Kerala
  •  2 days ago
No Image

വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Kerala
  •  2 days ago
No Image

ചിക്കാഗോയിൽ നൈറ്റ്ക്ലബിന് പുറത്ത് വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു,16 പേർക്ക് പരുക്ക്

International
  •  2 days ago
No Image

ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍

International
  •  2 days ago
No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  2 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു

National
  •  2 days ago
No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  2 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  2 days ago