HOME
DETAILS

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

  
Web Desk
July 04 2025 | 10:07 AM

veena george response after bindu died in kottayam medical college collapse

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുനീളം ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി. ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് വീണ ജോർജ്ജ് ഫേസ്ബുക്കിൽ കുറിച്ചു.

''കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍  പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.'' - വീണ ജോർജ്ജ് പറഞ്ഞു.

അതേസമയം, ബിന്ദുവിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനുമെതിരെ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ്ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം പലയിടത്തും അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് ലാത്തിവീശി. ചിലയിടത്ത് ജലപീരങ്കി ഉപയോഗിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവരും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് പ്രതിഷേധവും ശക്തമാണ്. ബിജെപിയും യുവമോർച്ചയും വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്.  

മന്ത്രിയുടെ വസതിയിലേക്ക് ഉൾപ്പെടെ പ്രതിഷേധ പ്രകടങ്ങൾ ഉണ്ടായി. അപകടം നടന്ന കോട്ടയത്തും പത്തനംതിട്ടയിലും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമുൾപ്പെടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പ്രതിഷേധം നടക്കുകയാണ്. 

ഇതിനിടെ, കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം. കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഎച്ച്എസ് വിളിച്ച അടിയന്തരയോഗത്തിൽ തീരുമാനമായത്. എല്ലാ സ്ഥാപന മേധാവികളും നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  a day ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  a day ago
No Image

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

International
  •  a day ago
No Image

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala
  •  a day ago
No Image

എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

Kerala
  •  a day ago