HOME
DETAILS

ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്

  
July 04 2025 | 11:07 AM

Rshabh Pant break MS Dhoni Record in Test Crcket

എഡ്ബാസ്റ്റൺ: ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം മൂന്നാം ദിനത്തിലേക്ക് കടന്നുവരിക്കുകയാണ്. നിലവിൽ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് തുടർന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത് ഒരു തകർപ്പൻ റെക്കോർഡാണ് നേടിയെടുത്തത്.

ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ഫീൽഡിങ് ഡിസ്മിസലുകൾ നടത്തുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറാനാണ് പന്തിന് സാധിച്ചത്. മത്സരത്തിൽ ഇതുവരെ രണ്ട് ക്യാച്ചുകളാണ് പന്ത് നേടിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോ റൂട്ട് എന്നിവരെയാണ് പന്ത് ക്യാച്ചിലൂടെ മടക്കി അയച്ചത്. ഇംഗ്ലണ്ടിനെതിരെ പന്ത്‌ ഇതുവരെ 38 ഡിസ്മിസലുകളാണ് നടത്തിയിട്ടുള്ളത്. 36 തവണ ഇംഗ്ലണ്ടിനെതിരെ ഡിസ്മിസലുകൾ സ്വന്തമാക്കിയ എംഎസ് ധോണിയെ മറികടന്നുകൊണ്ടാണ് പന്തിന്റെ ഈ നേട്ടം.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി.  387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച പ്രകടനമാണ് നടത്തിയത്.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്‌സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ഷോയിബ് ബഷീർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്‌, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ബ്രൈഡൺ കാർസെ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷബ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രശസ്ത് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ 

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.

Rshabh Pant break MS Dhoni Record in Test Crcket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  a day ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  a day ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  a day ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  a day ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  a day ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  a day ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  a day ago
No Image

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

International
  •  a day ago
No Image

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala
  •  a day ago