HOME
DETAILS

ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം

  
July 02 2025 | 05:07 AM

Summary CPIs Binoy Viswam Supports Dr Harris Amid Medical College Controversy

 

ദില്ലി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയ ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം. അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും പക്ഷേ, നിരവധിപേര്‍ പറഞ്ഞത് അദ്ദേഹം മികച്ച ഡോക്ടര്‍ ആണെന്നും കാര്യങ്ങള്‍ നേരെയാകണം എന്ന ബോധ്യത്തോടെയാണ് അദ്ദേഹം പറഞ്ഞതും എന്നാണ്.

അതായിരിക്കണം ഉദ്ദേശമെന്നും 'കുനിഷ്ട്' ഉള്ളതായി തോന്നുന്നില്ല എന്നും സര്‍വീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ തുറന്നടിച്ച ഡോ. ഹാരിസ് ചിറയ്ക്കല്‍ ഇപ്പോള്‍ സംതൃപ്തന്‍ ആണ്.

ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പറയുന്നു. യൂറോളജി വകുപ്പിലേക്ക് ആവശ്യമായ ശസ്ത്രക്രിയ ഉപകരണം ഇന്നലെ എത്തിച്ച് ശസ്ത്രക്രിയകള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡോക്ടറുടെ പ്രതികരണമുണ്ടായതും. താന്‍ പ്രതികരിച്ചപ്പോള്‍ ഒരുപാട് പേര്‍ ഒപ്പം നിന്നു. ബ്യൂറോക്രസിയുടെ വീഴ്ചയുണ്ട്. അത് പരിഹരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍ 

uae
  •  3 days ago
No Image

'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 days ago
No Image

വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

Kerala
  •  3 days ago
No Image

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Kerala
  •  3 days ago
No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  4 days ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  4 days ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  4 days ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  4 days ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  4 days ago