വീണ്ടും വര്‍ധന തന്നെ; സ്വര്‍ണം വാങ്ങാന്‍ വരട്ടേ, വിലയില്‍ വമ്പന്‍ മാറ്റം വരാനിരിക്കുന്നു, കാത്തിരുന്നാലോ
കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടേയും വര്‍ധന. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് കാര്യമായ മാറ്റമുണ്ടായില്ലെന്നും വ്യാപാരികള്‍ സൂചിപ്പിക്കുന്നു. സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,341 ഡോളറില്‍ തന്നെ തുടരുകയാണ്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്കും 3,351.40 ഡോളറില്‍ തുടരുകയാണ്. ലാഭമെടുപ്പാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതിനുള്ള പ്രധാന കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സ്വര്‍ണ വില വീണ്ടും അസ്ഥിരമായേക്കും എന്ന രീതിയില്‍ ആണ് നിലവിലെ വിപണിയില്‍ നിന്നുള്ള പ്രതികരണം. കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞതായിരുന്നു സ്വര്‍ണ വില. എന്നാല്‍ ഈ ആഴ്ചയില്‍ തിരികെ കയറുന്നതാണ് കാണുന്നത്. ഉയര്‍ന്നുവരുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയില്‍ സ്വര്‍ണ വിലയിലെ അസ്ഥിരത തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
9065 രൂപയായാണ് 22 കാരറ്റ് ഗ്രാമിന് വില. പവന് വില 72,520 രൂപയായാണ് വര്‍ധിച്ചത്. ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ട് തവണ പലിശനിരക്കുകള്‍ കുറക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ആദ്യത്തെ പലിശനിരക്ക് കുറക്കല്‍ ഈ സെപ്തംബറില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ്. അതേസമയം, പലിശനിരക് കുറക്കല്‍ സംബന്ധിച്ച് ഫെഡറല്‍ റിസര്‍വ് സൂചനകളൊന്നും നല്‍കിയിട്ടില്ല.
അതിനിടെ, 2026ല്‍ സ്വര്‍ണവിലയില്‍ 20 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന പ്രവചനങ്ങളും പുറത്ത് വരുന്നുണ്ട്. വിവിധ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ട്രംപ് ശ്രമം തുടങ്ങിയിട്ടുമുണ്ട്. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ട്രംപ് ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."