HOME
DETAILS

അതിവേഗ സെഞ്ച്വറി; രാജസ്ഥാൻ സൂപ്പർതാരം ഏകദിനത്തിൽ ചരിത്രം സൃഷ്ടിച്ചു

  
Sudev
July 03 2025 | 13:07 PM

wanindu hasaranga complete 100 wickets in odi cricket

ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്ക് 77 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ ചെയ്ത ശ്രീലങ്ക 49.2 ഓവറിൽ 244 റൺസിന് പുറത്താക്കുകയായിരുന്നു  വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്സ് 35.5 ഓവറിൽ 167 റൺസിൽ അവസാനിക്കുകയായിരുന്നു.

ശ്രീലങ്കയുടെ ബൗളിങ്ങിൽ നാല് വിക്കറ്റുകൾ നേടി വനിന്ദു ഹസരംഗ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 7.5 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വെറും പത്ത് റൺസ് മാത്രം വിട്ടുനിൽക്കുകയാണ് ഹസരംഗ നാല് വിക്കറ്റുകൾ നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങളോടെ ഏകദിനത്തിൽ നൂറു വിക്കറ്റുകൾ പൂർത്തിയാക്കാനും ഹസരംഗക്ക് സാധിച്ചു. ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ശ്രീലങ്കയ്ക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ നൂറു വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി മാറാനും ഇതോടുകൂടി ഹസരംഗക്ക് സാധിച്ചിരിക്കുകയാണ്. 63 ഇന്നിങ്സുകളിൽ നിന്നുമാണ് താരം 100 വിക്കറ്റ് നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. ഇതോടെ ഇത്ര ഇന്നിംഗ്സുകളിൽ നിന്നു തന്നെ 100 ഏകദിനം വിക്കറ്റുകൾ നേടിയ അജന്ത മെൻഡീസിന്റെ റെക്കോർഡിനൊപ്പമെത്താനും ഈ രാജസ്ഥാൻ റോയൽസ് ഓൾ റൗണ്ടർക്ക് സാധിച്ചു.

 മത്സരത്തിൽ ഹാസരംഗക്ക് പുറമെ കാമിന്ദു മെൻഡീസ് മൂന്നു വിക്കറ്റുകളും അസിത ഫെർണാണ്ടൊ, മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റുകളും നേടി ലങ്കയുടെ വിജയത്തിൽ നിർണായകമായി. 

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ചരിത് അസലങ്കയുടെ തകർപ്പൻ പ്രകടനങ്ങളുടെ കരുത്തിലാണ് ശ്രീലങ്ക മാന്യമായ സ്കോർ പടുത്തുയർത്തിയത്. 123 പന്തിൽ 106 റൺസ് നേടിയാണ് ലങ്കൻ ക്യാപ്റ്റൻ തിളങ്ങിയത്. ആറ് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു അസലങ്കയുടെ തകർപ്പൻ പ്രകടനം. കുശാൽ മെൻഡീസ് 43 45 റൺസും നേടി. 

ബംഗ്ലാദേശ് ബൗളിംഗ് ടാസ്കിൻ അഹമ്മദ് നാല് വിക്കറ്റുകളും തൻസീം ഹസൻ സാക്കിബ് മൂന്ന് വിക്കറ്റുകളും നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നജ്മൽ ഹുസൈൻ ഷാന്റോ, തൻവീർ ഇസ്ലാം എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

ബംഗ്ലാദേശ് ബാറ്റിംഗിൽ തൻസിദ് ഹസൻ, ജേക്കർ അലി എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 61പന്തിൽ ഒമ്പത് ഫോറുകളും ഒരു സിക്‌സും അടക്കം 62 റൺസാണ് ഹസൻ നേടിയത്. ജേക്കർ അലി 64 പന്തിൽ 51 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 

പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ അഞ്ചിനാണ് നടത്തുന്നത്. ഈ മത്സരം വിജയിച്ചാൽ ശ്രീലങ്കക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പെൺമക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു" : ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  16 hours ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  17 hours ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  17 hours ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  18 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  18 hours ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  18 hours ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  18 hours ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  19 hours ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  20 hours ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  20 hours ago