
വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്കായി ഊര്‍ജ്ജവും ഉണര്‍വ്വും പകരുന്ന ഒരു ഹെല്‍തി ചായ ഇതാ

ചായയാണ് നമ്മുടെ പ്രഭാതങ്ങളെ മിക്കവാറും എനര്‍ജിയുള്ളതും മനോഹരവുമാക്കുന്നത്. ഇതൊരു ശീലമാണ് പ്രത്യേകിച്ച് മലയാളികള്‍ക്ക്. ചായ എന്നത് ഏറെ അനാരോഗ്യകരമായ ഒന്നാണെന്നാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വിദഗ്ധരും പറയുന്നത്. എന്നാല്‍ പിന്നെ ഒരു ആരോഗ്യമുള്ള ചായയാക്കിയാലോ. കാഴ്ചയില്‍ ചായയുമായി ഒട്ടും സാമ്യമില്ല, രുചിയിലും. എന്നാലോ ഊര്‍ജ്ജവും ഉണര്‍വ്വും നല്‍കാന്‍ ബെസ്റ്റ്. നല്ല ഹെല്‍തിയും. ഇതാണ് ഈ കിടുക്കാച്ചി ചായയുടെ പ്രത്യേകത.
ജപ്പാന്‍കാരുടെ 'മാച്ച' യാണ് പുതിയ താരം. തേയിലയില്‍ നിന്നും ഉത്പാദിപ്പിക്കുന്നതിനാല്‍ ചായയുടെ കുടുംബത്തില്‍ പെട്ടത് തന്നെയാണ് കക്ഷി. എന്നാല്‍ കുറച്ച് വ്യത്യസ്തനാണ്. തണലത്ത് വളര്‍ത്തിയെടുക്കുന്ന ഇളം നിറത്തിലുള്ള തേയില ഇലകളില്‍ നിന്നാണത്രേ ഇത് ഉത്പാദിപ്പിക്കുന്നത്. പറിച്ചെടുക്കാനുള്ള ഇലകള്‍ അല്‍പം പോലും വെയില്‍ കൊള്ളിക്കാതെ തണലില്‍ സംരക്ഷിക്കുന്നു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിലൂടെ ആന്റി ഓക്സിഡന്റുകള്‍ നഷ്ടമാകാതിരിക്കനാണ് ഇങ്ങനെ ചെയ്യുന്നത്. തേയിലച്ചെടിയില്‍ നിന്നുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വിളവെടുപ്പില്‍ ലഭിക്കുന്ന ഇലകളാണ് മാച്ചയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ ശ്രദ്ധാപൂര്‍വ്വം ആവിയില്‍ വേവിക്കുന്നു. പിന്നീട് അത് ഉണക്കി, തരംതിരിച്ച്, വേര്‍പെടുത്തി, നന്നായി അരച്ച്, മാച്ച (പച്ച നിറത്തിലുള്ള പൊടി) ആക്കുന്നു.
ജപ്പാനില്‍ നിന്നാണ് മാച്ചാ ടീയുടെ ഉത്ഭവം. ഒരുകാലത്ത് ജാപ്പനീസ് കുടുംബങ്ങള്‍ മാത്രം കുടിച്ചിരുന്ന മാച്ച പിന്നീട് പാശ്ചാത്യ രാജ്യങ്ങളിലുമെത്തി. ക്രമേണ ക്രമേണ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള ആരോഗ്യ പ്രേമികള്‍ മാച്ചയെ പ്രണയിച്ചു തുടങ്ങി. ഇന്ന് ഇന്ത്യയിലുള്‍പ്പെടെ വെല്‍നസ് രംഗത്ത് മാച്ച താരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് മാച്ചയെന്നും ആരോഗ്യപരമായി ഗുണങ്ങളേറെയുള്ള പാനീയമാണെന്നുമാണ് ന്യൂട്രിഷ്യനിസ്റ്റുകളുടെയും അഭിപ്രായം. സാധാരണ ഗ്രീന്‍ ടീയില്‍ നിന്ന് വ്യത്യസ്തമായി മാച്ചയ്ക്ക് കൂടുതല്‍ പോഷകമൂല്യം ഉണ്ടെന്നും ന്യൂട്രിഷ്യനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ വില ഏറെ കൂടുതലാണത്രേ മാച്ചക്ക്. 50 ഗ്രാം മാച്ച പൊടിക്ക് 2000 രൂപ മുതല്‍ 3000 രൂപ വരെ നല്‍കേണ്ടി വരും.
(ഇക്കാര്യം ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രമേ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളു)
Looking for a healthy alternative to traditional tea? Matcha, a vibrant green tea powder from Japan, is rich in antioxidants, energy-boosting, and perfect for a refreshing, health-conscious start to your day.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 16 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 16 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 17 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 17 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 17 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 17 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 17 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 17 hours ago
രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 18 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍
Kerala
• 18 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 18 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 19 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 19 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 20 hours ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 21 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 21 hours ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 21 hours ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 21 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 20 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 20 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 21 hours ago