പേയിളകിയ പശു ചത്തു
കുന്നംകുളം: ചാലിശ്ശേരിയില്‍ പേയിളകിയ പശു ചത്തു. പശുവിന് പാല് കഴിച്ചവര്‍ ഭയപെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം. തെരുവ് നായയുടെ കടിയേറ്റ് പേയളികിയ ചാലിശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം വെള്ളിചാത്തന്കുളങ്ങര വീട്ടില്‍ അബുവിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. പരിസരത്തുള്ള 20 ല്‍ പരം വീടുകളില്‍ ഈ പശുവില്‍ നിന്നുള്ള പാല് ഉപയോഗിച്ചിരുന്നതിനാല്‍ പരിസരത്തുള്ള വീട്ടുകാര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ പാലിലൂടെ വൈറസ് പകരില്ലെന്നും പാല് കുടിച്ചിരുന്നവരാരും ഇതിന്റെ പേരില്‍ ഭയപെടേണ്ടതില്ലെന്നും ചാലിശ്ശേരി വെറ്റിനറി ആശുപത്രി ഡോക്ടര്‍ സ്റ്റെന്സര് ഫ്രാന്‍സീസ് പറഞ്ഞു. പേവിഷ ബാധയേറ്റ പശു ചത്തെങ്കിലും ഇതിന് കാരണമായ നായയെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നതിനാല് ഭീതി ഒഴിവായിട്ടില്ല. പഞ്ചായത്ത് അതിര്‍ത്തിയില്‍ നൂറ് കണക്കിന് തെരുവുനായകള്‍ അലഞ്ഞു നടക്കുന്നുണ്ടെന്നതിനാല്‍ അതില്‍ വിഷബാധയുള്ളതേതെന്ന് കണ്ടെത്തുക പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."