HOME
DETAILS

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍

  
Shaheer
July 09 2025 | 03:07 AM

Discount on Traffic Fines Announced in Sharjah Residents Welcome the Relief

ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമലംഘന പിഴകളില്‍ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വാഹന ഉടമകള്‍ അധികാരികള്‍ക്ക് നന്ദി അറിയിച്ചു. ഇളവ് വലിയ ആശ്വാസവും ജീവിതം പുനഃക്രമീകരിക്കാനുള്ള അവസരവുമാണെന്ന് നിരവധി താമസക്കാര്‍ പ്രതികരിച്ചു. തിരക്കിനിടയിലോ അബദ്ധവശാലോ ഉണ്ടായ നിയമലംഘനങ്ങളാണ് പിഴകള്‍ വര്‍ധിപ്പിച്ചതെന്ന് പലരും സമ്മതിച്ചു. ഇനിമുതല്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കാനുള്ള അവസരമായി ഈ ഇളവിനെ ഉപയോഗിക്കുമെന്നും താമസക്കാര്‍ പറഞ്ഞു.

ഷെയ്ഖ് അബ്ദുല്ല ബിന്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുന്ന വാഹന ഉടമകള്‍ക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഈ ഇളവ് പിഴകള്‍ക്ക് മാത്രമല്ല, വൈകിയുള്ള പിഴകള്‍, വാഹനം കണ്ടുകെട്ടല്‍, സംഭരണ ഫീസ് എന്നിവയ്ക്കും ബാധകമാണ്. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 25 ശതമാനം ഇളവ് ലഭിക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന ഷാര്‍ജ നിവാസിയായ അനുരാഗ് താരി, തനിക്ക് 4,290 ദിര്‍ഹം പിഴയുണ്ടെന്ന് പറഞ്ഞു. 'സ്‌കൂള്‍ ഫീസും വാടകയും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത് വലിയ തുകയാണ്. ഈ ഇളവ് വലിയ ആശ്വാസമാണ്,' അദ്ദേഹം വ്യക്തമാക്കി. രാവിലത്തെ തിരക്കിനിടയിലെ വേഗത പരിധി ലംഘനവും, അഞ്ച് മിനിറ്റ് വാഹനം സൈഡ് ചെയ്തപ്പോള്‍ ലഭിച്ച പാര്‍ക്കിംഗ് ടിക്കറ്റുകളുമാണ് തന്റെ പിഴകളുടെ പ്രധാന കാരണമെന്ന് അനുരാഗ് പറഞ്ഞു. 

'ഇത് ഒരു ദയാപരമായ തീരുമാനമാണ്, ഒരു ഉണര്‍ത്തല്‍ കൂടിയാണിത്. ഇനി മുതല്‍ തിരക്കുകൂട്ടലോ പാര്‍ക്കിംഗ് പിഴകളോ ഉണ്ടാകില്ല,' അദ്ദേഹം ഷാര്‍ജ സര്‍ക്കാരിന് നന്ദി അറിയിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

'നിയമങ്ങള്‍ പാലിക്കണം, കിഴിവിനായി കാത്തിരിക്കരുത്'

മുവൈലയിലെ ഒരു ജിമ്മില്‍ പരിശീലകനായി ജോലി ചെയ്യുന്ന സുഡാനീസ് പ്രവാസി അബ്ദുല്‍ ഹക്കീം, കിഴിവിനെ അഭിനന്ദിച്ചെങ്കിലും റോഡ് സുരക്ഷ എല്ലാവരും ഗൗരവമായി കാണണമെന്ന് പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് രണ്ട് തവണ, പാര്‍ക്കിംഗ് നിയമലംഘനത്തിന് കുറച്ച് തവണ, ഹൈവേയില്‍ ലെയ്ന്‍ പിന്തുടരാത്തതിന് മൂന്ന് തവണ എന്നിങ്ങനെ തനിക്ക് പിഴ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തു. 

'ലെയ്ന്‍ ലംഘനത്തിനുള്ള പിഴയെക്കുറിച്ച് തര്‍ക്കമുണ്ട്. ഞാന്‍ ട്രാഫിക് വകുപ്പിനെ സമീപിച്ചപ്പോള്‍ അവര്‍ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്,' അദ്ദേഹം പറഞ്ഞു.

'ഈ നിയമങ്ങള്‍ക്ക് ഒരു കാരണമുണ്ട്. 35 ശതമാനം ഇളവിന് ഞാന്‍ നന്ദിയുള്ളവനാണ്, കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഇത് വലിയ മാറ്റമുണ്ടാക്കും. പക്ഷേ, നിയമങ്ങള്‍ പാലിക്കാന്‍ കിഴിവുകള്‍ക്കായി കാത്തിരിക്കരുത്,' അബ്ദുല്‍ ഹക്കീം ഓര്‍മിപ്പിച്ചു. ഇപ്പോള്‍ താന്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടെന്നും, പാര്‍ക്കിംഗിന് പണം അടയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഇത് പണത്തെക്കുറിച്ച് മാത്രമല്ല, സ്വന്തം സുരക്ഷയെയും മറ്റുള്ളവരുടെ സുരക്ഷയെയും കുറിച്ചുള്ളത് കൂടിയാണ്,' അദ്ദേഹം വ്യക്തമാക്കി.

'ചെറിയ തെറ്റുകള്‍ വലിയ പിഴകളായി മാറുന്നു'

അല്‍ നഹ്ദയില്‍ താമസിക്കുന്ന 39 വയസ്സുകാരനായ സെയില്‍സ് എക്‌സിക്യൂട്ടീവും രണ്ട് കുട്ടികളുടെ പിതാവുമായ സയ്യിദ് ഹാഷിം, സ്‌കൂള്‍ വിടുമ്പോള്‍ തിരക്കിനിടയില്‍ നിയമലംഘനങ്ങള്‍ സംഭവിച്ചതായി പറഞ്ഞു. 'ഒരു ദിവസം റോഡ് ബ്ലോക്ക് ചെയ്തതിന് 300 ദിര്‍ഹം പിഴ ലഭിച്ചു. മറ്റ് കാറുകള്‍ എന്നെ വളഞ്ഞതിനാല്‍ ഞാന്‍ കുടുങ്ങി, അനങ്ങാന്‍ കഴിഞ്ഞില്ല,' അദ്ദേഹം വിവരിച്ചു.

അറിയാതെ തന്നെ ചില നിയമലംഘനങ്ങള്‍ സംഭവിച്ചതായി സയ്യിദ് സമ്മതിച്ചു. 'ഒരിക്കല്‍ തിരക്കേറിയ വഴി ഒഴിവാക്കാന്‍ ശ്രമിക്കവേ ട്രക്ക് ലെയിനില്‍ വാഹനമോടിച്ചു. മറ്റൊരിക്കല്‍ അല്‍ മജാസ് 2ല്‍ പാര്‍ക്കിംഗിന് പണം അടച്ചില്ല. രാത്രി 10 മണിക്ക് പണമടച്ചുള്ള പാര്‍ക്കിംഗ് അവസാനിക്കുമെന്ന് കരുതി, പക്ഷേ അവിടെ അര്‍ധരാത്രി വരെ പാര്‍ക്കിംഗ് ഫീസ് ഉണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു.

'ഈ കിഴിവ് വലിയ ആശ്വാസമാണ്. ചെറിയ തെറ്റുകള്‍ വലിയ പിഴകളായി മാറുന്നു. ഈ തീരുമാനത്തിന് അധികാരികള്‍ക്ക് നന്ദി. എന്നെപ്പോലുള്ളവര്‍ക്ക് ഇത് രണ്ടാമതൊരു അവസരം നല്‍കുന്നു,' സയ്യിദ് ഹാഷിം കൂട്ടിച്ചേര്‍ത്തു.

Sharjah authorities have announced a 35% discount on traffic fines, bringing major relief to residents and vehicle owners. The move has been widely appreciated across the emirate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

uae
  •  10 hours ago
No Image

കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു

Kerala
  •  10 hours ago
No Image

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

National
  •  10 hours ago
No Image

ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി

uae
  •  11 hours ago
No Image

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

Kerala
  •  11 hours ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

Kerala
  •  11 hours ago
No Image

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു

Kerala
  •  11 hours ago
No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  12 hours ago
No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  12 hours ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  12 hours ago