HOME
DETAILS

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

  
Muqthar
July 09 2025 | 03:07 AM

Grassport Cricket Academy of which Rohit Sharma is the brand ambassador has closed down

ദുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റ മുൻ ക്യാപ്റ്റൻ രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ ഡോമിന്റെ ദുബൈയിലെ ഫ്രാഞ്ചൈസി സ്ഥാപനമായ ഗ്രാസ്പോർട്ട് ക്രിക്കറ്റ് അക്കാദമി അടച്ചു പൂട്ടി. ഇതോടെ, ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് പരിശീലനത്തിന് വൻ തുക ഫീസ് നൽകിയ കുട്ടികളും വേതനം കിട്ടാതെ വന്ന ജീവനക്കാരും വലിയ പ്രതിസന്ധിയിലായി. 2024 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങിയ ഗ്രാസ്‌പോർട്ട് സ്‌പോർട്‌സ് അക്കാദമിയാണ് ഒരു വർഷം പോലും പൂർത്തിയാകും മുൻപ് പ്രവർത്തനം അവസാനിപ്പിച്ചത്.

രോഹിത് ശർമ എന്ന ബ്രാൻഡിൽ വിശ്വസിച്ച് മക്കളെ നിലവാരമുള്ള ക്രിക്കറ്റ് കളിക്കാരാക്കി വളർത്താൻ ഉയർന്ന തുക ഫീസ് നൽകിയ മാതാപിതാക്കൾ കടുത്ത നിരാശയിലായി. പരിശീലകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി.

ദുബൈയിലെ നാല് സ്‌കൂളുകളിലായാണ് സി.ഇ.ഒ സുഹാസ് പുഡോട്ട ഗ്രാസ്‌പോർട് അക്കാദമി തുടങ്ങിയത്. രോഹിത് ശർമ എന്ന സൂപ്പർ താരത്തെ കേന്ദ്രീകരിച്ചാണ് പ്രമോഷനുകൾ നടത്തിയത്. ഇതിലാണ് തങ്ങൾ ആകൃഷ്ടരായതെന്ന് മാതാപിതാക്കൾ പറയുന്നു.

2025ന്റെ തുടക്കത്തിൽ അക്കാദമിയുടെ പ്രവർത്തനം താളം തെറ്റാൻ തുടങ്ങി. പലരും വാർഷിക ഫീസ് അടച്ചിട്ടും ക്ലാസുകൾ ക്രമ രഹിതമായി. മെയ് മാസത്തോടെ അക്കാദമി അടച്ചു പൂട്ടുകയും ചെയ്തു.

കുട്ടികളുടെ ഫീസ് മടക്കി നൽകുമെന്നും ജീവനക്കാരുടെ ശമ്പള കുടിശിക കൊടുത്തു തീർക്കുമെന്നും ഗ്രാസ് പോർട്ടിന്റെയും ക്രിക്കിങ്‌ ഡോമിന്റെയും ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കുന്നില്ലെന്നാണ് മാതാപിതാക്കളും ജീവനക്കാരും പറയുന്നത്.

ശ്രീലങ്കൻ കളിക്കാരിയും പരിശീലകയുമായ ചമാനി സെനെവിരത്നെ, സഹ പരിശീലകൻ ടിറാൻ സന്ദുൻ വിജേസൂര്യ, സെർബിയൻ നൈജീരിയൻ ക്രിക്കറ്റ് ടീമുകൾക്കായി കളിച്ചിട്ടുള്ള അസിസ്റ്റന്റ് കോച്ച് അയോ മെനെ എജെഗി തുടങ്ങി ഐ.സി.സി അംഗീകൃത പരിശീലകർ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.

സംഭവിച്ചത് എന്ത്? 

2024 ജൂലൈ 30ന് ക്രിക്കിങ്ഡോമുമായി ഒപ്പുവച്ച ഫ്രാഞ്ചൈസി കരാറിന്റെ അടിസ്‌ഥാനത്തിലാണ്‌ ഗ്രാസ്‌പോർട്ട് പ്രവർത്തിച്ചിരുന്നതെന്ന് ക്രിക്കിങ്ഡോം സി.ഇ.ഒ ചേതൻ സൂര്യവംശി പറയുന്നു. ആദ്യ തവണ നൽകിയ തുകക്കപ്പുറം പ്രതിമാസ ഫീസ് നൽകുന്നതിൽ ഗ്രാസ് പോർട്ട് പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി തവണ കുടിശിക തീർക്കാൻ അവസരം നൽകിയിട്ടും ഫ്രാഞ്ചൈസി തുക നൽകിയില്ലെന്നും ചേതൻ സൂര്യവംശി കുറ്റപ്പെടുത്തി. തുടർന്ന്, കുടിശ്ശിക തീർക്കുന്നത് വരെ രോഹിത് ശർമയുടെ ചിത്രങ്ങളും ക്രിക്കിൻഡോം എന്ന പേരും ഉപയോഗിക്കുന്നത് നിർത്തണമെന്ന് മാർച്ചിൽ ഗ്രാസ്‌പോർട്ടിനോട് ആവശ്യപ്പെട്ടു. തുടർന്ന്, അവരുമായുള്ള കരാർ അവസാനിപ്പിച്ചു.

ഗ്രാസ് പോർട്ട് സി.ഇ.ഒ സുഹാസ് പറയുന്നതിങ്ങനെ: ഓഗസ്റ്റ് മുതൽ ജനുവരി വരെ സെഷനുകൾ നന്നായി നടന്നു. ചെലവുകൾ വളരെ കൂടുതലായിരുന്നു. പ്രതിമാസം 50,000 ദിർഹം വാടകയിനത്തിൽ മാത്രം നൽകേണ്ടി വന്നു. കൃത്യമായ ഒരു ദീർഘ കാല പദ്ധതി ഉണ്ടായിരുന്നില്ല. ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. രക്ഷിതാക്കളിൽ ചിലർ ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പിൽ പരാതി നൽകിയതിനെ തുടർന്ന് ഗ്രാസ്‌പോർട്ടിന്റെ ലൈസൻസും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, ദുബൈയിൽ സ്വന്തമായി അക്കാദമി തുടങ്ങാൻ ക്രിക്കിങ്ങ് ഡോം പദ്ധതിയിടുന്നുണ്ട്.

Grasport Sports Academy (GSA), launched in September 2024 under the CricKingdom by Rohit Sharma brand, ended operations abruptly in May this year, leaving parents demanding refunds and office staff and coaches unpaid. Started by Suhas Pudota across four Dubai schools, it enticed parents with promises of world-class training, promoting its affiliation with Rohit Sharma and leveraging CricKingdom's international reputation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  a day ago
No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  a day ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  a day ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  a day ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  a day ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago