HOME
DETAILS

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

  
Salah
July 09 2025 | 04:07 AM

national strike july 9 national updates

ന്യൂഡൽഹി: കേരളത്തിൽ പണിമുടക്ക് ഹർത്താലായി മാറിയപ്പോൾ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ദേശീയ പണിമുടക്ക് പൊതുവെ ശാന്തമാണ്. രാജ്യതലസ്ഥാനത്ത് റോഡുകൾ പതിവുപോലെ സജീവമാണ്. ഒരുതരത്തിലുള്ള പണിമുടക്കുകളും പൊതുവെ ബാധിക്കാത്ത നഗരമാണ് ഡൽഹി. എന്നാൽ പശ്ചിമ ബംഗാളിൽ സമരം കേരളത്തിലെ പോലെ സജീവമാണ്. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ച് തൊഴിലാളികൾ ട്രെയിനുകൾ ഉപരോധിച്ചു. തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന പരിഷ്കാരങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണെന്ന് ട്രേഡ് യൂണിയനുകൾ ആരോപിച്ചു.

ഡൽഹിയയുടെയും സമീപ സംസ്ഥാനങ്ങളുടെയും അതിർത്തികളിലും കാർഷിക മേഖലയെയും വ്യാവസായിക മേഖലകളെയും പണിമുടക്ക് സാരമായി തന്നെ ബാധിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പണിമുടക്കിൽ പങ്കെടുക്കുകയാണ്. അതിർത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 

ബീഹാറിൽ ശക്തമായി തന്നെ പണിമുടക്ക് ഉണ്ടാകും. ആർജെഡിയും ഇടത് സംഘടനകളുമാണ് ബീഹാറിലെ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. എന്നാൽ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങൾ സാധാരണ നിലയിലാണ്. 

10 ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. രാജ്യത്താകെയുള്ള 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐയുടിയുസി, ടിയുസിസി, എൽപിഎഫ്, യുടിയുസി, എഐടിയുസി, സേവ, എഐസിസിടിസി, എച്ച്എംഎസ് എന്നീ  യൂണിയനുകളാണ് ദേശീയപണിമുടക്കിന് നേതൃത്വം നൽകുന്നത്. ഗതാഗതം, റെയിൽവേ, ബാങ്കിംഗ്, ഇൻഷുറൻസ്, തപാൽ, ഖനി, നിർമ്മാണം, ടെലികോം, ഉരുക്ക്, വൈദ്യുതി മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും.

 

While the national strike remained largely peaceful across most parts of India, it took on the nature of a hartal (shutdown) in Kerala, with widespread participation and disruptions reported across the state. In contrast, Delhi, the national capital, saw normal traffic and routine activity, with the strike having little to no visible impact. The city, as usual, remained unaffected by trade union-led shutdowns.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  5 hours ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  5 hours ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  5 hours ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  5 hours ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  5 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 hours ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  6 hours ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  6 hours ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  7 hours ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  7 hours ago