
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

കൊച്ചി: കേരള സർക്കാരിന് കനത്ത തിരിച്ചടിയായി കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയ്ക്കു ശേഷം സർക്കാർ വെയ്റ്റേജ് മാറ്റിയ നടപടി നിയമപരമല്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഫലം റദ്ദാക്കിയത്. കീമിന്റെ പ്രോസ്പെക്ടസിൽ അടക്കം മാറ്റം വരുത്തിയത് ചോദ്യം ചെയ്ത് വിദ്യാർഥികൾ ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേരള സിലബസിൽ പരീക്ഷ എഴുതിയ വിദ്യാർഥികളെ വിധിക്കും. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും
ജസ്റ്റീസ് ഡി.കെ സിങാണ് ഫലം റദ്ദാക്കിയതായി ഉത്തരവിട്ടത്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നെന്ന് കാണിച്ചാണ് വിദ്യാർഥികൾ ഹരജി നൽകിയത്. പ്രവേശന നടപടികൾ തുടങ്ങാനിരിക്കെയുള്ള കോടതി വിധി സർക്കാരിനൊപ്പം പ്രവേശനം കാത്തിരുന്ന വിദ്യാർഥികൾക്കും തിരിച്ചടിയാകും. ജൂലൈ ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചത്.
വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. ഉടൻ അപ്പീൽ പരിഗണിക്കണമെന്ന് ആവശ്യം കൂടി സർക്കാർ കോടതിയിൽ ഉന്നയിക്കും. കേരള സിലബസുകാർക്കാണ് കേരള ഹൈക്കോടതിയുടെ വിധി തിരിച്ചടിയാവുക. സംസ്ഥാന, സിലബസുകൾ ഏകീകരിക്കാൻ കൊണ്ടുവന്ന മാനദണ്ഡമാണ് കോടതി റദ്ദാക്കിയത്.
In a major blow to the Kerala government, the High Court has cancelled the KEAM results, citing that the post-exam change in weightage criteria was legally invalid. The court ruled that the government’s decision to alter the weightage after the examination — including changes made in the KEAM prospectus — violated legal norms. The verdict came in response to petitions filed by students challenging the changes, particularly regarding the treatment of students from the Kerala syllabus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 4 hours ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 4 hours ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 4 hours ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 4 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 5 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 5 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 5 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 6 hours ago
മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 6 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 6 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 7 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 7 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 8 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 8 hours ago
ജൂലൈ 17 വരെ തെഹ്റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്, കാരണമിത്
uae
• 9 hours ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 9 hours ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 9 hours ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 9 hours ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 8 hours ago
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 8 hours ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 8 hours ago