HOME
DETAILS

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

  
Web Desk
July 09 2025 | 06:07 AM

Bengaluru Mother Arrested for Killing Newborn Amid Suspected Postpartum Depression

ബംഗളൂരു: 27 കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു. ബംഗളൂരു നെലമംഗലയിലാണ് സംഭവം. മാതാവിനെ  പൊലിസ് അറസ്റ്റ് ചെയ്തു. രാധ എന്ന യുവതിയാണ് അറസ്റ്റിലായത്. യുവതി പ്രസവാനന്തര വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രസവത്തിന് ശേഷം വിശ്വേശരപുരത്തെ സ്വന്തം വീട്ടിലാണ് രാധയും കുഞ്ഞുമുണ്ടായിരുന്നത്. ദിവസം തികയാതെയാണ് രാധ കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ചത് മുതല്‍ പാല്‍ കുടിക്കാന്‍ തയ്യാറാകാതിരുന്ന കുഞ്ഞ് നിര്‍ത്താതെ കരയുകയും ചെയ്യുമായിരുന്നു. ഇതില്‍ രാധ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പാല്‍ കുടിക്കാനും തയാറായിരുന്നില്ല. കുഞ്ഞിന് വളര്‍ച്ചാ തകരാറുകള്‍ ഉണ്ടെന്നാണ് രാധ കരുതിയത്. പിന്നാലെ പതിയെപ്പതിയെ ഇവര്‍ വിഷാദാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

രാധയുടെ ഭര്‍ത്താവ് തൊഴില്‍രഹിതനും മദ്യപാനിയുമായിരുന്നു. കുഞ്ഞിനെ കാണാനും ഇയാള്‍ വരാറുണ്ടായിരുന്നില്ല. കുഞ്ഞിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം ഈ സാഹചര്യവും രാധയെ തളര്‍ത്തി. 


എന്താണ് പ്രസവാനന്തര വിഷാദം?
പ്രസവത്തിന് പിന്നാലെ 15 ശതമാനം സ്ത്രീകളിലെങ്കിലും പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകുന്നതായാണ് കണക്ക്. ഉത്കണ്ഠ, കുറഞ്ഞ ഊര്‍ജ്ജം, അത്യധികമായ ദുഖം, ഭക്ഷണം കഴിക്കുന്നതിലും ഉറങ്ങുന്നതിലും പ്രശ്‌നങ്ങള്‍, ആത്മഹത്യ ചിന്തകള്‍ തുടങ്ങി പല തരം പ്രശ്‌നങ്ങള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. സമീപകാലത്ത് പ്രസവാനന്തര വിഷാദത്തെ തുടര്‍ന്ന് അമ്മമാര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. രസവ ശേഷം ഒരു വര്‍ഷം വരെ ഇത് നീണ്ടു നില്‍ക്കാം. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. 

ലക്ഷണങ്ങള്‍
അമിതമായ ദുഃഖം, കരച്ചില്‍, നിസ്സഹായത തോന്നുക.
ഉറങ്ങാന്‍ കഴിയാതെ വരിക, അല്ലെങ്കില്‍ അമിതമായി ഉറങ്ങുക.
വിശപ്പില്ലായ്മ അല്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കുക.
ക്ഷോഭം, അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക.
തനിക്കും കുഞ്ഞിനും ദോഷം വരുമോ എന്ന ഭയം. 

കാരണങ്ങള്‍:
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍.
മാനസിക സമ്മര്‍ദ്ദം.
പഴയകാല വിഷാദരോഗം.
ചുറ്റുപാടുകളില്‍ നിന്നുള്ള പിന്തുണയില്ലായ്മ. 

ചികിത്സ:
വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തില്‍ ഏത് രീതിയിലുള്ള ചികിത്സയാണ് നല്‍കേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. 

സൈക്കോതെറാപ്പി (conversational therapy).
ആന്റി-ഡിപ്രസന്റ് മരുന്നുകള്‍.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ.

അത്ര കഠിനമല്ലെങ്കില്‍ കാണ്‍സിലിങ്, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാല്‍, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്റെ ചികിത്സ തന്നെ ഇവര്‍ക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തില്‍ രോ?ഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 
പ്രസവശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബേബി ബ്ലൂസ് സാധാരണമാണ്, ഇത് ചികിത്സ കൂടാതെ മാറും. 
എന്നാല്‍, ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍, ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. 
പ്രസവാനന്തര വിഷാദരോഗം മാതാവിനെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. 
സമയബന്ധിതമായി ചികിത്സ തേടിയാല്‍ ഈ അവസ്ഥയില്‍ നിന്ന് മോചനം നേടാനാകും. 

 

In a shocking incident from Bengaluru’s Nelamangala, a 27-year-old mother allegedly killed her newborn by immersing the baby in boiling water. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം റോഡ് തുറക്കും, അപകട സാധ്യത നിലനിൽക്കുന്നതായി റവന്യൂ മന്ത്രി

Kerala
  •  2 days ago
No Image

കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 days ago
No Image

തീരുവ തർക്കം; 25% അധിക തീരുവ പിൻവലിക്കണമെന്ന് ഇന്ത്യ; യുഎസുമായി ചർച്ച ഉടൻ നടന്നേക്കുമെന്ന് റിപ്പോർട്ട്

International
  •  2 days ago
No Image

9 പേര്‍ മരിച്ച അപകടം തിരിഞ്ഞുനോക്കാതെ പോയി; ബിഹാറില്‍ മന്ത്രിയെ ഒരു കിലോമീറ്ററോളം ഓടിച്ചുവിട്ട് ജനങ്ങള്‍

National
  •  2 days ago
No Image

ബിഹാറിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പതിമൂന്നാം ദിവസം; തിങ്കളാഴ്ച ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെ സമാപനം

National
  •  2 days ago
No Image

കുന്നംകുളത്ത് ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്; തൃശൂർ-കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു

Kerala
  •  2 days ago
No Image

ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍

oman
  •  2 days ago
No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  2 days ago