HOME
DETAILS

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്

  
Sudev
July 09 2025 | 12:07 PM

England have announced their squad for the third Test against India Pacer Jofra Archer has been included in the squad

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ പേസർ ജോഫ്ര ആർച്ചർ ഇടം നേടി. ക്രിസ് വോക്സ് നയിക്കുന്ന ബൗളിംഗ് നിരയിൽ ആർച്ചർ കൂടിയെത്തുമ്പോൾ ഇംഗ്ലണ്ട് ബൗളിംഗ് നിര കൂടുതൽ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ 13 മത്സരങ്ങളിൽ മാത്രമാണ് ആർച്ചർ കളിച്ചിട്ടുള്ളത്. ഇതിൽ 42 വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മൂന്ന് തവണ താരം റെഡ് ബോൾ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ജൂലൈ 10 മുതൽ 14 വരെയാണ് മൂന്നാം  ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. 

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റുകൾ ബാക്കിനിൽക്കെ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 

അതേസമയം മൂന്നാം മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം മത്സരത്തിൽ ബുംറ കളിച്ചിരുന്നില്ല. ഉയർന്ന ജോലിഭാരം കാരണം ബുംറക്ക് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. 

ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായകമായ പ്രകടനം കാഴ്ചവെച്ചത് ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ ആയിരുന്നു ബുംറ നേടിയിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. 

നിലവിൽ പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ചുകൊണ്ട് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റിൽ ശക്തമായി തിരിച്ചുവരവ് നടത്തി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. മൂന്നാം മത്സരത്തിലും ഈ വിജയ പരമ്പര തുടരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. 

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോറൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.

England have announced their squad for the third Test against India Pacer Jofra Archer has been included in the squad



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  3 hours ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  3 hours ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  3 hours ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  3 hours ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  4 hours ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  4 hours ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  4 hours ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  4 hours ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  5 hours ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  5 hours ago