HOME
DETAILS

ചരിത്രവും കണക്കുകളും എതിര്; ലോർഡ്സ് കീഴടക്കാൻ ​ഗില്ലും സംഘവും

  
Abishek
July 10 2025 | 05:07 AM

India Takes on England in the 3rd Test at Lords

ലോഡ്‌സ്: എഡ്ജ്ബാസ്റ്റണിലെ ആകാശ് ദീപിന്റെ ആറാട്ടിന്റെയും ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും ശേഷം ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടെസ്റ്റിനായി ഇന്ത്യ ഇന്ന് ലോഡ്‌സിൽ ഇറങ്ങുന്നു. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ ഇനിയുള്ള ഓരോ മത്സരത്തിലും ഇരു ടീമുകളും ശ്രദ്ധയോടെയാകും കരുക്കൾ നീക്കുക. 

ഇന്ന് മൂന്നാം ടെസ്റ്റിനായി ലോർഡ്സിൽ ഇറങ്ങുമ്പോൾ, എഡ്ജ്ബാസ്റ്റണിൽ നേടിയ ചരിത്ര വിജയം ആവർത്തിക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. എന്നാൽ, ലോർഡ്സിന്റെ ചരിത്രവും കണക്കുകളും ഇന്ത്യയ്ക്ക് പ്രതീക്ഷക്ക് വക നൽകുന്നതല്ല. ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇതുവരെ കളിച്ചത് 19 ടെസ്റ്റുകളാണ്. ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഇന്ത്യ വിജയിച്ചത്. നാല് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ബാക്കി 12 ടെസ്റ്റുകളിലും വിജയം ഇം​ഗ്ലണ്ടിനൊപ്പമായിരുന്നു. 

ലോർഡ്സിൽ ഇന്ത്യ ആദ്യ ടെസ്റ്റ് കളിച്ചത് 1932-ലാണ്. ആ മത്സരത്തിൽ 158 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. തുടർന്ന് കളിച്ച ഒൻപത് ടെസ്റ്റുകളിൽ രണ്ട് സമനില മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വസിക്കാൻ വക നൽകിയത്, ബാക്കി ഏഴ് ടെസ്റ്റിലും പരാജയമായിരുന്നു വിധി. 1986-ലാണ് ലോർഡ്സിൽ ഇന്ത്യയുടെ ആദ്യ വിജയം. കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ചരിത്ര വിജയം സ്വന്തമാക്കി. ഇതിനുശേഷം കളിച്ച അഞ്ച് ടെസ്റ്റുകളിൽ മൂന്ന് തോൽവിയും രണ്ട് സമനിലയുമായിരുന്നു ഫലം.

2014ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ടീം 95 റൺസിന്റെ വിജയം നേടി. ഇതയിരുന്നു ലോർഡ്സിൽ ഇന്ത്യയുടെ രണ്ടാം വിജയം.  ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷമുള്ള ഈ വിജയം ഇന്ത്യയ്ക്ക് ഇരട്ടി മധുരമായിരുന്നു. എന്നാൽ, 2018-ൽ ഇന്ത്യ വലിയ പരാജയം നേരിട്ടു, ഇന്നിംഗ്സിനും 159 റൺസിനുമായിരുന്നു ഇത്തവണ പരാജയപ്പെട്ടത്. 2021-ൽ ലോർഡ്സിൽ അവസാനമായി കളിച്ചപ്പോൾ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ 151 റൺസിന്റെ ഉജ്ജ്വല വിജയം നേടി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ, ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്റെ ജയത്തോടെ മുന്നിലെത്തി. എന്നാൽ, എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 336 റൺസിന്റെ വൻ വിജയവുമായി ഇന്ത്യ പരമ്പര സമനിലയിൽ എത്തിച്ചു. 

India faces England in the third Test of their five-match series at Lord's Cricket Ground, London, today. After a thrilling win at Edgbaston, where Akash Deep's bowling and Shubman Gill's batting impressed, India looks to continue its momentum. The series is currently tied 1-1, making this match crucial for both teams. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  3 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  3 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  3 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  3 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  3 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  3 days ago