HOME
DETAILS

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

  
Abishek
July 11 2025 | 02:07 AM

WhatsApp Notices for GST Seizure Lack Legal Validity Rules Kerala High Court

കൊച്ചി: ചരക്കുസേവന നികുതി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസുകള്‍ക്ക് നിയമ സാധുതയില്ലെന്ന് ഹൈക്കോടതി. കൊവിഡുകാലത്ത് താല്‍ക്കാലികമായി അനുവദിച്ചിരുന്ന രീതി തുടരുന്നത് നിയമപരമല്ല. നിയമപരമായ നോട്ടിസുകള്‍ ഇത്തരത്തില്‍ നല്‍കുന്നത് കേന്ദ്ര ജി.എസ്.ടി ആക്ടിന് വിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴി നോട്ടിസ് അയച്ച ശേഷം കുടിവെള്ള ടാങ്കര്‍ കണ്ടുകെട്ടിയതിനെതിരേ ഉടമ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഉത്തരവ്. വാഹനവുമായി ബന്ധപ്പെട്ട നോട്ടിസോ കണ്ടുകെട്ടല്‍ ഉത്തരവുകളുടെ പകര്‍പ്പോ തനിക്ക് കിട്ടിയിട്ടില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, വാട്‌സ്ആപ്പ് വഴി നോട്ടിസ് അയയ്ക്കുകയും ഹരജിക്കാരനുമായി ആവര്‍ത്തിച്ച് ആശയ വിനിമയം നടത്തിയിട്ടുമുണ്ടെന്നായിരുന്നു ജി.എസ്.ടി വകുപ്പിന്റെ വിശദീകരണം. സംസ്ഥാന ജി.എസ്.ടി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ ഹരജിക്കാരന്റെ വാഹനം കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് ബെഞ്ച് വിലയിരുത്തി.

The Kerala High Court has ruled that notices for seizure sent via WhatsApp by the Goods and Services Tax (GST) department lack legal validity. A Division Bench led by Chief Justice Nithin Jamdar and Justice Basant Balaji stated that continuing this practice, temporarily allowed during the COVID-19 pandemic, is not legally permissible and contradicts the Central GST Act ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  3 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  3 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  3 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  3 days ago