HOME
DETAILS

നോക്കൂ... ഒരു ചെറിയ കിടപ്പുമുറി രൂപകല്‍പന ചെയ്യുന്നതിനുള്ള 10 ബജറ്റ് സൗഹൃദ ടിപ്പുകള്‍ 

  
Laila
July 11 2025 | 09:07 AM

Budget-Friendly Tips to Decorate a Small Room

 

നിങ്ങളുടെ റൂം ചെറുതാണെങ്കില്‍ അവ അലങ്കരിക്കാന്‍ ചെലവുകുറഞ്ഞ ചില നുറുങ്ങുകള്‍ നോക്കാം.അപ്പാര്‍ട്ട്‌മെന്റുകളിലൊക്കെ സാധാരണ കാണുന്നത് ചെറിയ മുറികളായിരിക്കും. എന്നാല്‍ ചില ഡിസൈന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചെലവു കുറച്ച് വൃത്തിയുള്ളതും സുഖകരവും സൗകര്യപ്രദവുമാക്കാന്‍ എങ്ങനെ കഴിയുമെന്നു നോക്കാം.

ക്വീന്‍ സൈസ് കിടക്ക

ഒരു മുറിയിലെ പരമാവധി സ്ഥലം ഒരു കിടക്കയ്ക്കു വേണ്ടിവരും. ഒരു ചെറിയമുറിയാണെങ്കില്‍ അവിടെ കിങ്‌സൈസ് കിടക്ക നല്ലതായിരിക്കില്ല. അവിടേക്ക് ചേരുക ക്വീന്‍ സൈസ് കിടക്കയാണ്. അത് വിശാലവും ചെറിയൊരു സ്‌പേയ്‌സുമേ എടുക്കാറുള്ളൂ. 

 

marphy.jpg


മര്‍ഫി ബെഡ് അഥവാ രൂപാന്തരപ്പെടുത്താവുന്ന ബെഡ്

അപ്പാര്‍ട്ട് മെന്റുകള്‍ക്കും ചെറിയ മുറിയുള്ളവര്‍ക്കും ഏറ്റവും സൗകര്യപ്രദമാണ് ഈ മര്‍ഫി കിടക്കകള്‍. ചുവരില്‍ ലംബമായി ഘടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ തൂക്കിയിടാവുന്നതാണ്. ഇത് വാങ്ങുന്നതിനെ കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണ്. നിങ്ങളുടെ റൂമില്‍ ഇത് രൂപകല്‍പന ചെയ്തു വയ്ക്കുന്നത് നല്ലതായിരിക്കും. 

 

buli.jpg

ബില്‍റ്റ് -ഇന്‍ ഫര്‍ണിച്ചര്‍

ബില്‍റ്റ് ഇന്‍ ഫര്‍ണിച്ചറുകള്‍, ഷെല്‍ഫുകള്‍, കാബിനറ്റുകള്‍ തുടങ്ങിയവയ്ക്ക് തറയില്‍ നിന്ന് അധികം സ്ഥലമെടുക്കാതെ സംഭരണം നല്‍കാന്‍ കഴിയും. 

സംഭരണ കിടക്ക

ഈ കിടക്കകള്‍ വളരെയധികം സൗകര്യമുള്ളതാണ്. ഇതിനുള്ളില്‍ നിരവധി കാര്യങ്ങള്‍ കയറ്റാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ മുറി അലങ്കോലപ്പെടാതെ കിടക്കുകയും കാണാന്‍ ഭംഗിയുമായിരിക്കും. 

 

stora.jpg


ചുവര്‍ ഷെല്‍ഫുകള്‍


ചുവരിലെ ഷെല്‍ഫുകള്‍ മുറിക്കു ഭംഗിനല്‍കുകയും തറ സ്വതന്ത്രമായി നില്‍ക്കുകയും ചെയ്യും. സാധനങ്ങള്‍ നല്ല വൃത്തിയായി വയ്ക്കുകയും ചെയ്യാം. മുറികള്‍ അലങ്കോലപ്പെടുകയുമില്ല. 


മെറ്റീരിയലും ശരിയായ നിറവും

ചെറിയ മുറികള്‍ക്ക് തേക്ക് മരവും കൊത്തുപണികളുമുളള ഫര്‍ണിച്ചര്‍ ബോറായിരിക്കും. അതിനായി നമുക്ക് പ്ലൈവുഡ് അല്ലെങ്കില്‍ ഇരുമ്പ് പോലെ ഭാരം കുറഞ്ഞ വസ്തുക്കള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് മുറിയില്‍ സ്ഥലം വര്‍ധിപ്പിക്കുന്നതിന് കാരണമാവും. അതുപോലെ മുറികള്‍ക്ക് എപ്പോഴും ഇളം നിറത്തിലുള്ള പെയിന്റോ കര്‍ട്ടനോ ഉപയോഗിക്കുന്നതാണ് നല്ലത്.  

 

lam.jpg


കണ്ണാടി

ചുമരില്‍ വയ്ക്കുന്ന വലിയ കണ്ണാടികള്‍ കൂടുതല്‍ സ്ഥലം തോന്നിപ്പിക്കുന്നതാണ്. അതു കൊണ്ട് തന്നെ അവ ജനലിന്റെയോ വാതിലിന്റെയോ എതിര്‍വശത്ത് സ്ഥാപിക്കുന്നതായിരിക്കും മുറിക്ക് കൂടുതല്‍ ഭംഗി. 

മുറിക്കുള്ളില്‍ എല്ലാം കുത്തി നിറയ്ക്കരുത്. സമ്മാനമായി കിട്ടിയ വീട്ടുപകരണങ്ങളൊക്കെ കുത്തിനിറച്ച് അലങ്കോലപ്പെടുത്തുന്ന ചിലരെ കാണാം. അതുകൊണ്ട് ആവശ്യമുള്ളവ മാത്രം ഉപയോഗിച്ച് മറ്റുള്ളവ മാറ്റി വയ്ക്കുക. മുറിക്കുള്ളില്‍ വെളിച്ചവും വൃത്തിയും ഉണ്ടായിരിക്കുക. 

 


കര്‍ട്ടനുകള്‍


കട്ടിയുള്ള ബ്ലൈന്‍ഡുകളില്‍ നിന്നു വിട്ടു നില്‍ക്കുക. ഇളം നിറത്തിലുള്ളതും തുണികൊണ്ടുള്ളതുമായ കര്‍ട്ടനുകളാണ് ഉപയോഗിക്കാനും കാണാനും ഭംഗിയുണ്ടാവുക. 

വെളിച്ചം

മുറിയുടെ വെളിച്ചം നന്നായി കാണുന്ന തരത്തിലായിരിക്കണം. അതുകൊണ്ട് വ്യത്യസ്ത തരം ലൈറ്റുകള്‍ നിങ്ങള്‍ക്കു മുറികളില്‍ വയ്ക്കാവുന്നതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago