HOME
DETAILS

ഇനി ജിമെയിലില്‍ പ്രമോഷണല്‍ മെയിലുകള്‍ നിറയില്ല, വഴിയുണ്ട്

  
Avani
July 11 2025 | 12:07 PM

gmail account-remove proffessional gmail

നമ്മുടെ ജി മെയിലിലേക്ക് ദിവസവും ധാരാളം മെയിലുകളാണ് വന്നു നിറയാറുള്ളത്. അതില്‍ ഭൂരിഭാഗവും ആവശ്യമില്ലാത്ത ജങ്ക് മെയിലുകളും പ്രൊമോഷണല്‍ ഇമെയിലുകളും ന്യൂസ് ലെറ്ററുകളുമാകും. ഇത് കാരണം ബുദ്ധിമുട്ടുന്നവരും നിരവധിയാണ്. നമ്മള്‍ വിവിധ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് ഇത്തരം പ്രൊമോഷണല്‍ ഇമെയിലുകള്‍. 

അധികസമയവും നമ്മള്‍ക്ക് ആവശ്യമുള്ള മെയിലുകള്‍ ശ്രദ്ധിക്കാതെ പോകുന്നതിന്റെ പ്രധാന കാരണവും ഇത്തരം അനാവശ്യ മെയിലുകള്‍ തന്നെയാണ്. എന്നാല്‍ ഈ ശല്യമൊഴിവാക്കാനായി ഇപ്പോള്‍ പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. പ്രമോഷണല്‍ ഇമെയിലുകള്‍ ബ്ലോക്ക് ചെയ്യുന്ന പുതിയ അപ്‌ഡേറ്റുമായാണ് ഗൂഗിള്‍ എത്തുന്നത്.

വെബ് പേജിലെയോ ജിമെയിലിന്റെ ആപ്പിലെയോ ഇടത് ഭാഗത്തായി വരുന്ന നാവിഗേഷന്‍ സെക്ഷനിലാണ് പുതിയ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ന്യൂസ്ലെറ്ററുകളും പ്രൊമോഷണല്‍ മെയിലുകളും മറ്റും അയക്കുന്നവരുടെ ലിസ്റ്റ് എടുക്കാന്‍ ക!ഴിയും. ഇതില്‍ ഓരോന്നിന്റെയും വലതു വശത്തും 'അണ്‍സബ്‌സ്‌ക്രൈബ്' ബട്ടണ്‍ കാണാം. ഇതുപയോഗിച്ച് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം. പേഴ്‌സണല്‍ അക്കൗണ്ടുകളിലും പ്രൊഫഷണല്‍ അക്കൗണ്ടുകളിലും അടക്കം ജൂലൈ പകുതിയോടെ ഈ ഫീച്ചര്‍ ലഭ്യമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  a day ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  a day ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago