ഹൃദ്രോഗികളായ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഹജ്ജില്‍ പങ്കാളികളാകാമെന്നു ആരോഗ്യ മന്ത്രാലയം
മക്ക: രാജ്യത്തിനകത്തു നിന്നുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരില്‍ ഹൃദ്രോഗമുള്ളവര്‍ക്കും ഹജ്ജില്‍ പങ്കെടുക്കാമെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ അത്തരം രോഗങ്ങളില്‍ നിന്നും താല്‍കാലിക ആശ്വാസം ലഭിച്ചവര്‍ക്കാണ് അനുമതി ലഭിക്കുകയെന്ന് മന്ത്രാലയം വിശദീകരിച്ചു. ഹൃദ്രോഗികള്‍ക്ക് പ്രമേഹം, അസാധാരണമാംവിധം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ കാര്യങ്ങളില്‍ ശരിയായ നിയന്ത്രണം ഇക്കാര്യത്തില്‍ വേണമെന്നും ഹജ്ജിനു മുന്നോടിയായി ഡോക്ടറെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ഹജ്ജിനെത്തുന്നവര്‍ സാധാരണ എടുക്കാറുള്ള വാക്‌സിനേഷന് പുറമെ മസിതിഷ്‌കചര്‍മവീക്കത്തിനുള്ള വാക്‌സിന്‍ കൂടി എടുക്കണം. മാത്രമല്ല ഇത്തരം രോഗമുള്ളവര്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ കൈവശം കരുതണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ഹജ്ജിനെത്തുന്ന വേളയില്‍ ആളുകള്‍ നെഞ്ച് വേദനയോ മറ്റോ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ സഊദി റെഡ് ക്രസന്റ് അടിയന്തര നമ്പറായ 977 എന്ന നമ്പറിലോ 911 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."