HOME
DETAILS

സെബ്രനിക്ക വംശഹത്യക്ക് 30 ആണ്ട്, സെര്‍ബ് തീവ്രവാദികള്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് നടത്തിയ കൂട്ടക്കൊല, രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ മാനുഷിക ദുരന്തം | 30 years of Srebrenica Genocide

  
Muqthar
July 12 2025 | 02:07 AM

Bosnia urges global solidarity and remembrance as mourn 30 years of Srebrenica genocide

സെബ്രനിക്ക: ഗസ്സയ്ക്കു മുമ്പേ ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യയായിരുന്നു ബോസ്‌നിയയിലെ സെബ്രനിക്ക കൂട്ടക്കുരുതി. മൂന്ന് പതിറ്റാണ്ട് മുമ്പ് സെര്‍ബ് തീവ്രവാദികള്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 19921995 കാലഘട്ടത്തില്‍ നടന്ന ആ വംശഹത്യ നടന്നിട്ട് ഇന്നലെ 30 വര്‍ഷം തികഞ്ഞു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെയാണ് യൂഗോസ്ലാവിയയില്‍ ആഭ്യന്തര കലാപം കനത്തത്. സെര്‍ബിയ, ബോസ്‌നിയ, ക്രൊയേഷ്യ, മാഡിഡോണിയ, മോണ്ടിനെഗ്രോ തുടങ്ങിയ റിപ്പബ്ലിക്കുകള്‍ ചേര്‍ന്നതായിരുന്നു ഐക്യ യൂഗോസ്ലാവിയ. 44 ശതമാനം വരുന്ന മുസ്‌ലിംകളും 31 ശതമാനം വരുന്ന ഓര്‍ത്തഡോക്‌സ് സെര്‍ബുകളും 17 ശതമാനം ക്രോട്ടുകളും ഉള്‍പ്പെടുന്നതായിരുന്നു ബോസ്‌നിയയിലെ ജനവിഭാഗം.

2025-07-1207:07:89.suprabhaatham-news.png
 
 

സോവിയറ്റ് യൂനിയന്റെ വീഴ്ചയോടെ സെര്‍ബുകള്‍ ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്കെതിരേ വംശീയ അതിക്രമത്തിന് തുടക്കമിട്ടു. 1992 മാര്‍ച്ച് മൂന്നിന് ബോസ്‌നിയയെ സ്വതന്ത്രരാജ്യമാക്കി പ്രസിഡന്റ് ഇസ്സത് ബെഗോവിച്ച് പ്രഖ്യാപിച്ചു. ഇതിനെതിരേ സെര്‍ബുകള്‍ രംഗത്തെത്തി. അവര്‍ വ്യാപകമായി മുസ്‌ലിംകളെ ആക്രമിച്ചു. സെര്‍ബിയന്‍ സൈന്യവും ആ വംശഹത്യക്ക് പിന്തുണ നല്‍കി. എന്നാല്‍ ന്യൂനപക്ഷമായ ക്രോട്ടുകള്‍ മുസ്‌ലിംകള്‍ക്കൊപ്പമായിരുന്നു.
1995 ജൂലൈ 11നായിരുന്നു ലോകം നടുങ്ങിയ കൂട്ടക്കൊലക്ക് സെബ്രനിക്ക പട്ടണം സാക്ഷ്യംവഹിച്ചത്. സെര്‍ബുകള്‍ വംശീയാതിക്രമത്തിന് തുടക്കമിട്ടതിന് പിന്നാലെ സെബ്രനിക്കയെ യു.എന്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. സെര്‍ബുകളുടെ കൈയില്‍പെടാതെ രക്ഷപ്പെട്ടവര്‍ തമ്പടിച്ചിരുന്നത് അവിടെയായിരുന്നു. മേഖലക്ക് കാവലൊരുക്കിയത് ഡച്ച് സമാധാന സേനയെ തുരത്തി സെര്‍ബുകളും സെര്‍ബിയന്‍ പട്ടാളക്കാരും മേഖല വളഞ്ഞു. 12 മുതല്‍ 80 വയസു വരെയുള്ള പുരുഷന്‍മാരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തി.

അഞ്ച് ദിവസം കൊണ്ട് എണ്ണായിരത്തിലേറെ പേരെയാണ് അവര്‍ കൊന്നുകളഞ്ഞത്. ഒമ്പത് വലിയ കുഴിമാടങ്ങളെടുത്ത് അതിലാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയത്. പിഞ്ചു കുഞ്ഞുങ്ങളുടെ തലപോലും സെര്‍ബുകളുടെ വെടിയുണ്ടയില്‍ ചിന്നിച്ചിതറി. സെബ്രനിക്കയിലുണ്ടായിരുന്ന സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത്. 20,000 ത്തോളം പെണ്‍കുട്ടികളും സ്ത്രീകളുമാണ് കൂട്ടബലാത്സംഗത്തിനിരയായത്. ബലാത്സംഗത്തിനിരയായ പലരെയും ജീവനോടെ കുഴിച്ചുമൂടി. 2.5 കോടി ജനങ്ങളാണ് മണ്ണും വീടുമൊക്കെ വിട്ട് പലായനം ചെയ്തത്.
'വംശീയമായ കൂട്ടക്കുരുതി' എന്നായിരുന്നു തെളിവുകള്‍ നിരത്തി യു.എന്‍ സെബ്രനിക്കയിലെ കൂട്ടക്കൊലയെ അന്ന് വിശേഷിപ്പിച്ചത്. കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തവരെ അന്താരാഷ്ട്ര നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആഗോളതലത്തില്‍ ശബ്ദം ഉയര്‍ന്നതിന് പിന്നാലെയാണ് സെര്‍ബ് നേതാക്കള്‍ക്ക് നേരെ നടപടിയുണ്ടായത്.

2025-07-1207:07:56.suprabhaatham-news.png
 
 

കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയവരെ പിന്നീട് ലോക കോടതി ശിക്ഷിച്ചത് സെര്‍ബുകള്‍ക്ക് വലിയ തിരിച്ചടിയായി. ബോസ്‌നിയന്‍ സെര്‍ബ് റിപ്പബ്ലിക് സേനയുടെ സുപ്രിം കമാന്‍ഡറായിരുന്ന റദോവന്‍ കരോജിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര നീതിന്യായ കോടതി 2018ലാണ് ശിക്ഷ വിധിച്ചത്. പട്ടാളമേധാവിയായിരുന്നു റാദ്‌കോ മ്ലാഡിച്ചായിരുന്നു കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ മറ്റൊരു ഭീകരന്‍. അന്താരാഷ്ട്ര ട്രൈബൂണലിന്റ ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ ഒളിവിലായിരുന്ന മ്ലാഡിച്ചിനെ 2011ലാണ് പിടികൂടിയത്.

On the 30th anniversary of the Srebrenica genocide, survivors, officials, and rights groups came together to honor the more than 8,000 Bosnian Muslim men and boys killed in July 1995 — the worst mass atrocity in Europe since World War II.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago