കശ്മീര്‍: രാജ്നാഥ് സിങ് ഇന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തും
ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിസംഘം നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്നലെയാണ് കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
സന്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ സര്‍വ്വകക്ഷിസംഘം നാളെ യോഗം ചേരും
വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനി അടക്കമുള്ളവരെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി. രാജ, ആര്‍ജെഡിയുടെ ജയ്പ്രകാശ് നാരായണ്‍ തുടങ്ങിയവര്‍ അവരുടെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ച നടത്താന്‍ വിസ്സമതിക്കുകയായിരുന്നു. വിഘടനവാദികളുടെ ഈ നിലപാട് ജനാധിപത്യത്തിനും മാനവികതയ്ക്കും എതിരാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
20 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള 26 എംപിമാരാണ് രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."