HOME
DETAILS

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

  
Sudev
July 12 2025 | 13:07 PM

KL Rahul Score Century Against England and create a historical record in lords

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്‌ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടി ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ. 177 പന്തിൽ 100 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 13 ഫോറുകൾ അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. ലോർഡ്‌സിൽ രാഹുലിന്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്.

ഇതോടെ ടെസ്റ്റിൽ ലോർഡ്‌സിൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും രാഹുലിന് സാധിച്ചു. സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദീൻ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഇതിഹാസങ്ങളെ ഒരുമിച്ച് മറികടന്നാണ് രാഹുലിന്റെ കുതിപ്പ്. ഈ വേദിയിൽ മൂന്ന് സെഞ്ച്വറികൾ നേടിയ ദിലീപ് വാങ്ക്സർക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്. 

മത്സരത്തിൽ രാഹുലിന് പുറമെ  റിഷബ് പന്ത് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 112 പന്തിൽ 74 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് പന്ത് നേടിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ച്വറി നേടി തിളങ്ങി. 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയായത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. റൂട്ടിന് പുറമെ ജാമി സ്മിത്ത്, ബ്രെയ്‌ഡൻ കാർസ് എന്നിവരും അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. ജാമി സ്മിത്ത് 56 പന്തിൽ 521 റൺസാണ് നേടിയത്. ആറ് ഫോറുകളാണ് താരം നേടിയത്. കാർസ് 83 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 56 റൺസും നേടി. 

ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, കരുണ് നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

KL Rahul Score Century Against England and create a historical record in lords 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  a day ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  a day ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago