
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു. ഡിജിറ്റൽ ഫയലുകൾ പൂർണമായി തന്റെ നിയന്ത്രണത്തിൽ വേണമെന്ന വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ആവശ്യം സർവീസ് പ്രൊവൈഡർമാർ തള്ളി. സൂപ്പർ അഡ്മിൻ ആക്സസ് വി.സിക്ക് മാത്രം നൽകണമെന്ന നിർദേശവും ഇ-ഫയലിംഗ് സേവനദാതാക്കൾ അംഗീകരിച്ചില്ല.
സർവകലാശാലയുമായി കരാർ ഒപ്പിട്ട കെൽട്രോണിന്റെ അനുമതി ഇല്ലാതെ ഫയലുകൾ കൈമാറാനാകില്ലെന്ന നിലപാടാണ് ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയായ സർവീസ് പ്രൊവൈഡർമാർ സ്വീകരിച്ചത്. വി.സി നേരിട്ട് ബന്ധപ്പെട്ടെങ്കിലും കെൽട്രോൺ നിർദേശിക്കുന്നവർക്ക് മാത്രമേ ഫയലുകൾ അയക്കാനാകൂവെന്ന് കമ്പനി വ്യക്തമാക്കി. രജിസ്ട്രാറുടെ അഡ്മിൻ അധികാരം പിൻവലിക്കണമെന്ന വി.സിയുടെ ആവശ്യവും പ്രൊവൈഡർമാർ നിരസിച്ചു.
കഴിഞ്ഞ ദിവസം വി.സി ചുമതലപ്പെടുത്തിയ രജിസ്ട്രാർ മിനി കാപ്പന് ഫയലുകൾ അയക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇത് നടപ്പാകാതെ വന്നതോടെ, സസ്പെൻഷൻ റദ്ദാക്കപ്പെട്ട രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് ഫയലുകൾ അയക്കാനാണ് പ്രൊവൈഡർമാർ തീരുമാനിച്ചത്. ഇതിനെതിരെ, ഫയലുകൾ തനിക്ക് നേരിട്ട് അയക്കണമെന്ന് വി.സി ആവശ്യപ്പെട്ടു.
രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും
മിനി കാപ്പനോട് തൽക്കാലം രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് തുടരാൻ വി.സി നിർദേശിച്ചു. തന്നെ ഈ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നായിരുന്നു മിനി കാപ്പന്റെ ആവശ്യം. എന്നാൽ, പകരം ക്രമീകരണം ഒരുക്കാമെന്ന് വി.സി ഉറപ്പ് നൽകി. ഇടത് സിന്ഡിക്കേറ്റ് അംഗങ്ങൾ മിനി കാപ്പനിലേക്കുള്ള ഫയൽ നീക്കം തടഞ്ഞതിനെ തുടർന്നാണ് ഇവർ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
സിന്ഡിക്കേറ്റ് തീരുമാനങ്ങൾക്ക് വി.സിയുടെ എതിർപ്പ്
കെ.എസ്. അനിൽകുമാർ അയക്കുന്ന ഫയലുകൾ തീരുമാനമെടുക്കാതെ വി.സി തിരിച്ചയക്കുകയാണ്. ജോയിന്റ് രജിസ്ട്രാറുമാരോട് നേരിട്ട് ഫയലുകൾ അയക്കാൻ വി.സി നിർദേശിച്ചു. സിന്ഡിക്കേറ്റ് യോഗം ഉടൻ വിളിക്കേണ്ടതില്ലെന്നും വി.സി വ്യക്തമാക്കി. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കേരള സർവകലാശാലയെ പ്രതിസന്ധിയിലാക്കിയത്. പുതിയ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ, പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റിയിരിക്കുകയാണ്. സർവകലാശാലകളിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ ഗവർണറുമായി ചർച്ച നടത്താൻ സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുൻകൈ എടുക്കാനാണ് സർക്കാരിന്റെ തീരുമാനം.
Kerala University grapples with an ongoing administrative crisis as Vice-Chancellor Dr. Mohanan Kunnummal’s attempt to control digital files is rejected by service providers. The refusal to grant exclusive super admin access and the dismissal of demands to revoke the registrar’s admin rights have intensified tensions. Daily operations, including admissions, exams, and certificate distribution, are disrupted, while the government explores discussions with the Governor to resolve the deadlock
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍
uae
• 6 hours ago
കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്
Kerala
• 7 hours ago
ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• 7 hours ago
ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 7 hours ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 8 hours ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 8 hours ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 8 hours ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 8 hours ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• 8 hours ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 9 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 9 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 9 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 9 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 10 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 11 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 11 hours ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 11 hours ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 11 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 11 hours ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• 12 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 10 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 10 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 10 hours ago