HOME
DETAILS

തജിക്ക് ഗായകനും മുന്‍ ബിഗ് ബോസ്സ് താരവുമായ അബ്ദു റോസിക്ക് ദുബൈയില്‍ അറസ്റ്റില്‍; മോഷണക്കുറ്റമെന്ന് റിപ്പോര്‍ട്ട്

  
Muqthar
July 13 2025 | 01:07 AM

Bigg Boss Fame Abdu Rozik Detained At Dubai Airport Over Alleged Theft

ദുബൈ: പ്രശസ്ത തജിക്കിസ്ഥാന്‍ ഗായകനും മുന്‍ ബിഗ് ബോസ്സ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ അബ്ദു റോസിക്ക് ദുബൈയില്‍ അറസ്റ്റില്‍. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അബ്ദു റോസിക്കിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ മോണ്ടിനെഗ്രോയില്‍ നിന്ന് എത്തിയതിന് തൊട്ടുപിന്നാലെ യാണ് 21 കാരനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന മാനേജ്‌മെന്റ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണങ്ങളുടെ കൃത്യമായ സ്വഭാവം വ്യക്തമല്ലെങ്കിലും മോഷണ ആരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് മാനേജ്‌മെന്റ് കമ്പനി വെളിപ്പെടുത്തി. മോഷണക്കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മാനേജ്‌മെന്റ് പ്രതിനിധി ഖലീജ് ടൈംസിനോട് പറഞ്ഞു. വിഷയത്തില്‍ ദുബൈ പോലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

താജിക്കിസ്ഥാന്‍ സ്വദേശിയായ റോസിക് യുഎഇ ഗോള്‍ഡന്‍ വിസ കൈവശം വച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ദുബൈയില്‍ ആണ് താമസം. കുട്ടിക്കാലത്ത് കുള്ളന്‍ രോഗം കണ്ടെത്തിയ ഇദ്ദേഹത്തിന് 3.1 അടി ഉയരമാണുള്ളത്.

തന്റെ സംഗീതത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന അബ്ദു, പിന്നീട് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആതിഥേയത്വം വഹിച്ച ബിഗ് ബോസ് 16 സീസണില്‍ പങ്കെടുത്തതോടെ ഇന്ത്യയും പ്രശസ്തനായി. 

കഴിഞ്ഞ വര്‍ഷം ഹോസ്പിറ്റാലിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു, എന്നാല്‍ അദ്ദേഹം പ്രതിയായിരുന്നില്ല.

Social media influencer and Bigg Boss 16 contestant Abdu Rozik was reportedly detained by authorities at Dubai International Airport early Saturday morning. The 21-year-old was taken into custody around 5 a.m. shortly after arriving from Montenegro, according to a statement by the management company representing him, as confirmed to Khaleej Times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago