HOME
DETAILS

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

  
Shaheer
July 12 2025 | 07:07 AM

Posing as Police Gang Extorts 90 Lakh Court Sentences Nine to Three Years in Jail

അജ്മാന്‍: പൊലിസായി ആള്‍മാറാട്ടം നടത്തി 400,000 ദിര്‍ഹത്തിലധികം (93 ലക്ഷം രൂപ) തട്ടിയെടുത്ത കേസില്‍ ഒമ്പത് പേര്‍ക്ക് അജ്മാന്‍ ഫെഡറല്‍ കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മോഷ്ടിച്ച തുകയ്ക്ക് തുല്യമായ പിഴ അടയ്ക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് ശേഷം ഏഴ് പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഒരു വ്യക്തി 400,000 ദിര്‍ഹത്തിന് പകരമായി യുഎസ് ഡോളര്‍ കൈമാറ്റം ചെയ്യാന്‍ ധാരണയിലെത്തി. ഇടപാട് നടക്കുന്ന ദിവസം, അറബ് വംശജരായ മൂന്ന് പേര്‍ സിഐഡി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഇരയെ സമീപിച്ചു. അവര്‍ ഇരയെയും മൂന്ന് കൂട്ടാളികളെയും വാഹനത്തില്‍ നിന്ന് ഇറക്കി തടഞ്ഞുവച്ചു. പ്രതികളിലൊരാള്‍ ഇരയുടെയും സംഘത്തിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകളും ഫോണുകളും ശേഖരിച്ചു. ഈ സമയം, മൂന്നാമതൊരാള്‍ വാഹനം തുറന്ന് പണം അടങ്ങിയ ബാഗ് മോഷ്ടിച്ച ശേഷം എല്ലാ പ്രതികളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

അജ്മാന്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും വീണ്ടെടുക്കുകയും ചെയ്തു. 

പ്രതികളില്‍ ഒരാള്‍ ഗൂഢാലോചനയിലെ തന്റെ പങ്ക് വിശദമായി സമ്മതിച്ചതായും മറ്റുള്ളവര്‍ മോഷണത്തില്‍ പങ്കാളികളായതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചില പ്രതികള്‍ കുറ്റം നിഷേധിക്കുകയും അറസ്റ്റിന്റെയും തിരച്ചിലിന്റെയും നിയമസാധുതയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവരുടെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

കുറ്റസമ്മത മൊഴികള്‍, ദൃക്‌സാക്ഷി വിവരണങ്ങള്‍, ഇരയുടെ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കുറ്റകൃത്യം മനഃപൂര്‍വവും ഗൂഢാലോചന നടത്തിയ ശേഷമാണ് നടത്തിയതെന്ന് തെളിയിക്കുന്നതായും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

നിയമപാലകരായി ആള്‍മാറാട്ടം, വഞ്ചനയിലൂടെയും ഗൂഢാലോചനയിലൂടെയും മോഷണം എന്നിവ ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. ഒമ്പത് പേര്‍ക്കും മൂന്ന് വര്‍ഷം തടവും, മോഷ്ടിച്ച തുകയ്ക്ക് തുല്യമായ പിഴയും വിധിച്ച കോടതി, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു.

Nine individuals have been sentenced to three years in prison for impersonating police officers and extorting ₹90 lakh. The court found them guilty of fraud, impersonation, and criminal conspiracy in a high-profile case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  a day ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  a day ago
No Image

ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

National
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago